തോക്കിലെ തകരാർ മനു ഭാക്കറിന് തിരിച്ചടിയായി; ഒളിംപിക്‌സ് ഷൂടിംഗില്‍ ഇൻഡ്യക്ക് നിരാശ തുടരുന്നു
Jul 25, 2021, 09:55 IST
ADVERTISEMENT
ടോക്യോ: (www.kvartha.com 25.07.2021) ഒളിംപിക്‌സ് ഷൂടിംഗില്‍ ഇൻഡ്യക്ക് നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ മനു ഭാക്കര്‍ 12-ാം സ്ഥാനത്തും യശസ്വിനി ദേശ്വാള്‍ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്.
തോക്കിലെ തകരാറാണ് ഷൂടിംഗില്‍ മനുവിന് തിരിച്ചടിയായത്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറും ദിവ്യാന്‍ഷ് സിംഗ് പന്‍മാറും ഞായറാഴ്ച ഇറങ്ങും. 9.30നാണ് യോഗ്യതാ മത്സരം. 12 മണിക്കാണ് ഫൈനല്‍.

അതേസമയം ബാഡ്‌മിന്‍റണില്‍ പി വി സിന്ധു ജയത്തുടക്കം നേടി. ഇസ്രയേൽ താരം പൊളിക്കാര്‍പ്പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപിച്ചു. സ്‌കോര്‍: 21-7, 21-10. പുരുഷന്‍മാരുടെ തുഴച്ചിലില്‍ അരവിന്ദ് സിംഗ്, അര്‍ജുന്‍ ലാല്‍ സഖ്യം സെമിയിലെത്തി.
Keywords: News, Tokyo-Olympics-2021, Tokyo, World, Sports, India, Tokyo Olympics, Tokyo Olympics: India look to Manu, Divyansh, Yashaswini for solace after disappointing start.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.