SWISS-TOWER 24/07/2023

കായികലോകത്തെ വിസ്മയിപ്പിക്കാന്‍ ടോക്യോ ഒളിംപിക്‌സ്; വിജയികളെ കാത്തിരിക്കുന്നത് ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍കൊണ്ട് നിര്‍മിച്ച മെഡലുകൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടോക്യോ: (www.kvartha.com 22.07.2021)കോവിഡ് പ്രതിസന്ധിക്കിടയിലും കായികലോകത്തെ അതിശയിപ്പിക്കാൻ ഒരുങ്ങി ടോക്യോ ഒളിംപിക്‌സ്. ഇതിന്റെ ഉദാഹരണമാണ് ജേതാക്കള്‍ക്ക് ഇത്തവണ നല്‍കുന്ന മെഡലുകള്‍. സാങ്കേതികവിദ്യയില്‍ എന്നും ലോകത്തെ ഞെട്ടിച്ച ജപാൻ, ഒളിംപിക്‌സിലും നിരവധി അത്ഭുതങ്ങളാണ് തയ്യാറാക്കിവച്ചിരിക്കുന്നത്.

താരങ്ങളുടെ കഴുത്തില്‍ മിന്നിത്തിളങ്ങേണ്ട മെഡലുകള്‍ ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍കൊണ്ട് നിര്‍മിച്ചവയാണ്. റിയോ ഒളിംപിക്‌സിന് തിരശീല വീണപ്പോള്‍ തന്നെ ജപാന്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനായി 1621 നഗരസഭകളില്‍ നിന്ന് ശേഖരിച്ചത് 62 ലക്ഷത്തിലേറെ ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകളാണ്. പഴയ വൈദ്യുതോപകരണങ്ങളിലും മെഡലുകള്‍ നിര്‍മിച്ചിട്ടുണ്ട്.
Aster mims 04/11/2022

കായികലോകത്തെ വിസ്മയിപ്പിക്കാന്‍ ടോക്യോ ഒളിംപിക്‌സ്; വിജയികളെ കാത്തിരിക്കുന്നത് ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍കൊണ്ട് നിര്‍മിച്ച മെഡലുകൾ

ഈ ഫോണുകള്‍ സംസ്‌കരിച്ചപ്പോള്‍ കിട്ടിയത് 30 കിലോ സ്വര്‍ണവും 4100 കിലോ വെള്ളിയും 2700 കിലോ വെങ്കലവുമാണ്. ഇതുപയോഗിച്ചാണ് 5000 ത്തോളം മെഡലുകള്‍ ജപാൻ നിർമിച്ചത്. റിയോ ഒളിംപിക്‌സിലും 30 ശതമാനം മെഡലുകള്‍ നിര്‍മിച്ചത് പാഴ്വസ്തുക്കളുടെ പുനരുപയോഗത്തില്‍ നിന്നായിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ജപാനും മെഡല്‍ നിർമാണം വ്യത്യസ്തമാക്കിയത്.

Keywords:  News, Tokyo-Olympics-2021, Tokyo, Japan, Sports, World, Mobile Phone, Mobile, Tokyo Medals, Discarded Cell Phones, Tokyo Medals to Be Made From Discarded Cell Phones.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia