ടോക്യോ ഒളിംപിക്സ്; വനിതാ ഹോകിയില്‍ ഇൻഡ്യ നോകൗട് പ്രതീക്ഷകള്‍ നിലനിർത്തി

 


ടോക്യോ: (www.kvartha.com 31.07.2021) ഒളിംപിക്സിൽ വനിതാ ഹോകിയില്‍ ഇൻഡ്യ നോകൗട് പ്രതീക്ഷകള്‍ നിലനിര്‍ത്തി. ശനിയാഴ്ച ദക്ഷിണാഫ്രികയെ 4-3 ന് തോല്‍പിച്ചതോടെ ഇൻഡ്യക്ക് അഞ്ച് മത്സരങ്ങളിലുമായി ആറ് പോയിന്റായി. എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇൻഡ്യ നാലാം സ്ഥാനത്താണ്. ഒരു ഗ്രൂപില്‍ നിന്ന് നാല് ടീമുകളാണ് ക്വാര്‍ടറിലേക്ക് യോഗ്യത നേടുക.

നിലവില്‍ മൂന്ന് പോയിന്റുള്ള അയര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്താണ്. ബ്രിടണെതിരെ ഒരു മത്സരമാണ് അവര്‍ക്ക് അവശേഷിക്കുന്നത്. ശനിയാഴ്ച ജയിച്ചാല്‍ മാത്രമേ ഇൻഡ്യയെ മറികടക്കാന്‍ സാധിക്കൂ. അതും കൂടുതല്‍ ഗോള്‍ വ്യത്യാസത്തില്‍ ജയിക്കണം. ശനിയാഴ്ച വൈകിട്ടാണ് മത്സരം.

ടോക്യോ ഒളിംപിക്സ്; വനിതാ ഹോകിയില്‍ ഇൻഡ്യ നോകൗട് പ്രതീക്ഷകള്‍ നിലനിർത്തി

ശനിയാഴ്ച പൂള്‍ എയില്‍ ദക്ഷിണാഫ്രികയ്‌ക്കെതിരെ വന്ദന കതാരിയയുടെ ഹാട്രികാണ് ഇൻഡ്യക്ക് ജയമൊരുക്കിയത്. റാണി രാംപാല്‍ ഒരു ഗോള്‍ നേടി. ആദ്യ ക്വാര്‍ടര്‍ അവസാനിച്ചപ്പോള്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചിരുന്നു. മൂന്നാം ക്വാര്‍ടര്‍ അവസാനിച്ചപ്പോള്‍ സ്‌കോര്‍ 3-3 ആയിരുന്നു. നാലാം ക്വാര്‍ടറില്‍ ഒരു ഗോള്‍ കൂടി നേടി ഇൻഡ്യ വിജയമുറപ്പിച്ചു.

Keywords:  News, Tokyo-Olympics-2021, Tokyo, Olympics, Japan, World, Sports, Tokyo 2020, Women's Hockey Highlights: India defeats South Africa to stay alive in Olympics.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia