ടോക്യോ ഒളിംപിക്‌സ്; ചരിത്രത്തില്‍ ആദ്യ ഒളിംപിക് സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ
Jul 27, 2021, 11:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടോക്യോ: (www.kvartha.com 27.07.2021) ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ. വനിത ട്രിയതലോണില്‍ 33 കാരിയായ ഫ്‌ലോറ ഡെഫി ആണ് ബര്‍മുഡയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. വമ്പന്‍ താരങ്ങളെ മറികടന്നാണ് ദ്വീപ് സ്വദേശി സ്വര്‍ണം സ്വന്തമാക്കിയത്.

ഫ്‌ലോറയ്ക്ക് 2008 ഒളിംപിക്‌സില്‍ റേസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല, സൈകിള്‍ ഇടിച്ചതിനെ തുടര്‍ന്ന് 2012 ല്‍ 45 മത് ആയിരുന്നു. ഇത്തവണ 18.32 മിനിറ്റില്‍ നീന്തലും 1 മണിക്കൂര്‍ 2 മിനിറ്റ് 49 സെകെന്റ് സൈകിളിംഗും 33 മിനിറ്റില്‍ ഓട്ടവും പൂര്‍ത്തിയാക്കിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
അവിടെ നിന്നാണ് ഫ്‌ലോറ തന്റെ രാജ്യത്തിന്റെ ദേശീയ ഗാനം ടോകിയോയില്‍ പാടി കേള്‍പ്പിച്ചത്. 18.32 മിനിറ്റില്‍ നീന്തലും 1 മണിക്കൂര്‍ 2 മിനിറ്റ് 49 സെകെന്റ് സൈകിളിംഗും 33 മിനിറ്റില്‍ ഓട്ടവും പൂര്‍ത്തിയാക്കിയ ഫ്‌ലോറ റേസ് പൂര്‍ത്തിയാക്കിയത് ബ്രിടന്റെ ജോര്‍ജിയ ടൈലര്‍ ബ്രോണിന് ആണ് വെള്ളി. ഇവര്‍ 1 മണിക്കൂര്‍ 56 മിനിറ്റ് 50 സെകെന്റില്‍ റേസ് പൂര്‍ത്തിയാക്കി.
അമേരികയുടെ കെയ്റ്റി സഫെര്‍സ് വെങ്കലവും നേടി. ഇവര്‍ 1 മണിക്കൂര്‍ 57 മിനിറ്റ് .03 സെകെന്റില്‍ റേസ് പൂര്‍ത്തിയാക്കി. 750 മീറ്റര്‍ നീന്തല്‍, 20 കിലോമീറ്റര്‍ സൈകിളിംഗ്, 5 കിലോമീറ്റര്‍ ഓട്ടം എന്നിവ അടങ്ങിയ ട്രിയതലോണില്‍ ഒളിംപിക്‌സിലെ ഏറ്റവും പാടുള്ള മത്സരങ്ങളില്‍ ഒന്നാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.