വിശ്വ കായികമേളയ്‌ക്ക് കൊടിയേറുന്നു; ഇൻഡ്യന്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം; വനിതകളുടെ അമ്പെയ്‌ത്തില്‍ ദീപിക കുമാരി ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു

 


ടോക്യോ: (www.kvartha.com 23.07.2021) ടോക്യോ ഒളിംപിക്‌സില്‍ ഇൻഡ്യന്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം. വനിതകളുടെ അമ്പെയ്‌ത്തില്‍ റാങ്കിംഗ് റൗണ്ടില്‍ ഇൻഡ്യയുടെ ദീപിക കുമാരി ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു. 663 പോയിന്‍റാണ് ദീപികയ്‌ക്ക് കിട്ടിയത്. ദീപിക ഒരുവേള 14-ാം സ്ഥാനത്തേക്ക് വീണുപോയെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു. ആദ്യ റൗണ്ടിലെ എതിരാളികളെ തീരുമാനിക്കുന്ന മത്സരമാണ് റാങ്കിംഗ് റൗണ്ട്.

വിശ്വ കായികമേളയ്‌ക്ക് കൊടിയേറുന്നു; ഇൻഡ്യന്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം; വനിതകളുടെ അമ്പെയ്‌ത്തില്‍ ദീപിക കുമാരി ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു

ആദ്യ റൗണ്ടില്‍ ഭൂട്ടാന്‍ താരം കര്‍മയെയാണ് ദീപിക കുമാരി നേരിടേണ്ടത്. ഒളിംപിക്‌സില്‍ ഇൻഡ്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് ലോക ഒന്നാം നമ്പര്‍ താരമായ ദീപിക കുമാരി.

ടോക്യോ ഒളിംപിക്‌സില്‍ വെള്ളിയാഴ്ച കൊടിയേറും. ഇൻഡ്യൻ സമയം വൈകിട്ട് നാലരയ്‌ക്കാണ് ഒളിംപി‌ക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാവും ചടങ്ങുകൾ. ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇൻഡ്യൻ സംഘം.

Keywords:  News, Tokyo-Olympics-2021, Tokyo, India, World, Sports, Japan, Tokyo 2020, Deepika Kumari, Archery, Tokyo 2020, Archery, Tokyo 2020, Archery: Deepika Kumari finishes ninth in the women’s ranking round.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia