ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍ : ഇന്ത്യകണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റായ പി ടി ഉഷയുടെ പ്രിയശിഷ്യ ടിന്റു ലൂക്ക ലണ്ടന്‍ ഒളിംപിക്സിലെ വനിതകളുടെ 800 മീറ്ററില്‍ സെമിഫൈനലില്‍ പ്രവേശിച്ചു. രണ്ടാമത്തെ ഹീറ്റ്‌സില്‍ 2:01.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് ടിന്റുവിന്റെ സെമിപ്രവേശം. മൂന്നാമതായിട്ടാണ് ടിന്റു ഫിനിഷ് ചെയ്‌തത്. വ്യാഴാഴ്ചയാണ് സെമിഫൈനല്‍.
അവസാന 600 മീറ്റര്‍ മൂന്നാം സ്ഥാനം നിലനിറുത്തിയാണ് ടിന്റു ഫിനിഷ് ചെയ്‌തത്. സീസണില്‍ 2:01.09 സെക്കന്‍ഡായിരുന്നു സീസണില്‍ ടിന്റുവിന്റെ മികച്ച സമയം.
2:01.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മരിയ സവിനോവയാണ് ഈ ഹീറ്റ്‌സില്‍ ഒന്നാമതെത്തിയത്.
പി ടി ഉഷയെ സാക്ഷിനിറുത്തിയാണ് ടിന്റു ലൂക്ക സെമിഫൈനലില്‍ പ്രവേശിച്ചത്.
SUMMARY: Tintu Luka qualifies for 800m semifinals
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
