അഞ്ജു ബോബി ജോര്‍ജിനെ പുകച്ചുചാടിച്ചത് കേരളം പൊറുക്കില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
Jun 23, 2016, 10:49 IST
കൊച്ചി: (www.kvartha.com 23.06.2016) സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജിനെ സര്‍ക്കാര്‍ പുകച്ചുചാടിച്ച നടപടികള്‍ കേരളം പൊറുക്കില്ലെന്ന് മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
അഞ്ജു ബോബി ജോര്‍ജിനെ പോലുള്ള രാജ്യാന്തര പ്രശസ്തയായ കായികതാരത്തെ വേദനിപ്പിച്ച് ഇറക്കിവിട്ടതു ദുഃഖകരവും അപമാനകരവുമാണ്. അഞ്ജുവിന്റെ ഇ മെയില്‍ ചോര്‍ത്തിയത് എന്തിനാണ്. അവര്‍ വല്ല ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നോയെന്നറിയാനാണോ?
എല്‍ ഡി എഫ് സര്‍ക്കാരിന്റെ സ്പോര്‍ട്സ് കൗണ്‍സില്‍ പിടിച്ചെടുക്കണമെന്ന അമിതമായ താല്പര്യമാണ് ഇതിനെല്ലാം പിന്നിലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ സ്പോര്‍ട്സ് കൗണ്‍സില്‍ പിടിച്ചെടുക്കണമെന്ന അമിതമായ താല്പര്യമാണ് ഇതിനെല്ലാം പിന്നിലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Keywords: Kochi, Ernakulam, Kerala, Sports, President, Resigned, Ex minister, Thiruvanchoor Radhakrishnan, UDF, Government, LDF, Email, Anju Bobby George.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.