IPL | 'അവർ അദ്ദേഹത്തെ സ്നേഹിക്കുന്നു'; ആർ‌സി‌ബി-സി‌എസ്‌കെ മത്സരത്തിനിടെ എം‌എസ് ധോണിക്കുള്ള ആരാധക പിന്തുണ കണ്ട് വിസ്മയഭരിതയായി അനുഷ്‌ക ശർമ; വീഡിയോ വൈറൽ

 


ബെംഗ്ളുറു: (www.kvartha.com) നഗരത്തിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയും സിഎസ്‌കെയും തമ്മിലുള്ള മത്സരത്തിനിടെ ഭർത്താവ് വിരാട് കോഹ്‌ലിയെ പ്രോത്സാഹിപ്പിക്കാൻ നടി അനുഷ്‌ക ശർമ എത്തിയിരുന്നു. മത്സരത്തിലെ വിവിധ ഘട്ടങ്ങളിൽ അനുഷ്‌ക ശർമയുടെ പ്രതികരണം കാണിക്കുന്ന സ്റ്റേഡിയത്തിൽ നിന്നുള്ള നിരവധി വീഡിയോകളും ഫോട്ടോകളും വൈറലായി.

IPL | 'അവർ അദ്ദേഹത്തെ സ്നേഹിക്കുന്നു'; ആർ‌സി‌ബി-സി‌എസ്‌കെ മത്സരത്തിനിടെ എം‌എസ് ധോണിക്കുള്ള ആരാധക പിന്തുണ കണ്ട് വിസ്മയഭരിതയായി അനുഷ്‌ക ശർമ; വീഡിയോ വൈറൽ

എന്നിരുന്നാലും, അവസാന സമയത്ത് ബാറ്റ് ചെയ്യാൻ വന്നപ്പോൾ എം‌എസ് ധോണിക്ക് ലഭിച്ച കാണികളുടെ പിന്തുണയിൽ അനുഷ്ക വിസ്‌മയം കൊള്ളുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഈ സമയത്ത് അനുഷ്‌ക ശർമ്മ തന്റെ അരികിൽ ഇരിക്കുന്ന സുഹൃത്തിനോട് എന്തോ പറയുന്നതും കാണാം. 'അവർ അദ്ദേഹത്തെ സ്നേഹിക്കുന്നു' എന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധോണിയെ പ്രോത്സാഹിപ്പിക്കുന്ന കാണികളെ നോക്കി പുഞ്ചിരിക്കാതിരിക്കാനും താരത്തിന് കഴിഞ്ഞില്ല.

വീഡിയോ ക്ലിപ്പ് നിമിഷങ്ങൾ മാത്രം ദൈർഘ്യം ഉള്ളതാണെങ്കിലും, കഴുകൻ കണ്ണുകളുള്ള ആരാധകർ അനുഷ്‌ക ശർമ തന്റെ സുഹൃത്തിനോട് എന്താണ് പറഞ്ഞതെന്ന് വളരെ വേഗം വായിച്ചെടുത്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് തൊട്ടുപിന്നാലെ, ആരാധകർ ചുവന്ന ഹൃദയങ്ങളും ഫയർ ഇമോട്ടിക്കോണുകളും ഉപയോഗിച്ച് കമന്റ് വിഭാഗത്തിൽ നിറഞ്ഞു. 'ധോണിയെ ലോകം മുഴുവൻ സ്നേഹിക്കുന്നു', എന്നായിരുന്നു ഒരു പ്രതികരണം.


മത്സരത്തിൽ, 227 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് വിരാട് കോഹ്‌ലിയുടെയും മഹിപാൽ ലോംറോറിന്റെയും വിക്കറ്റ് നഷ്ടമായതോടെ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. പിന്നീട് കത്തിക്കയറിയെങ്കിലും അവസാന ഓവറുകൾ വരെ ആവേശം നീണ്ട മത്സരത്തിൽ ടീം എട്ട് റൺസിന് പരാജയപ്പെട്ടു.

Keywords: Bengaluru-News, National, News, Viral, Sports, Sports-News, Anushka Sharma, Video, Social Media, Virat Kohli,   'They love him': Anushka Sharma in awe as Bengaluru crowd cheers for MS Dhoni during RCB vs CSK match, watch viral video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia