നല്ല ചൂടായിരുന്നു, മസിലിന് ചെറിയൊരു പിടുത്തമുണ്ടായിരുന്നു; ടോക്യോ ഒളിംപിക്‌സിലെ മോശം പ്രകടനത്തിന് കാരണം പ്രതികൂല കാലാവസ്ഥയെന്ന് മലയാളി താരം കെ ടി ഇർഫാൻ
Aug 10, 2021, 11:01 IST
ന്യൂഡെൽഹി: (www.kvartha.com 10.08.2021) ടോക്യോ ഒളിംപിക്‌സിലെ മോശം പ്രകടനത്തിന് കാരണം പ്രതികൂല കാലാവസ്ഥയാണെന്ന് മലയാളി താരം കെ ടി ഇർഫാൻ. ന്യൂഡെൽഹി വിമാനത്താവളത്തിൽ ലഭിച്ച സ്വീകരണം തന്നെ അമ്പരിപ്പിച്ചുവെന്നും ഇർഫാൻ പറഞ്ഞു.
ഒളിംപിക്‌സിലെ 20 കി.മീ നടത്തത്തിൽ പങ്കെടുത്ത 52 പേരിൽ 51-ാം സ്ഥാനത്താണ് കെ ടി ഇർഫാൻ മത്സരം പൂർത്തിയാക്കിയത്.
'പ്രതീക്ഷിച്ച പ്രകടനം കാഴ്‌ചവെക്കാനാകാത്തതിൽ വിലനായത് കാലാവസ്ഥയാണ്. നല്ല ചൂടായിരുന്നു, മസിലിന് ചെറിയൊരു പിടുത്തമുണ്ടായിരുന്നു. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത് ഗെയിംസിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് വിശ്വാസമുണ്ട്. ആദ്യമായി ഇൻഡ്യയ്ക്ക് അത്‌ലറ്റിക് മെഡല്‍ ലഭിച്ച ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വരും മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇർഫാൻ. നീരജ് ചോപ്രയുടെ സ്വര്‍ണ മെഡല്‍ അത്‌ലറ്റുകൾക്കെല്ലാം വലിയ പ്രചോദനമാകുമെന്നും ഇര്‍ഫാന്‍ പറയുന്നു.
അതേസമയം പുരുഷ ഹോകിയില്‍ വെങ്കല മെഡല്‍ നേടിയ ഇൻഡ്യന്‍ ടീമംഗമായ മലയാളി താരം പി ആര്‍ ശ്രീജേഷ് ചൊവ്വാഴ്ച കൊച്ചിയില്‍ തിരിച്ചെത്തും. ശ്രീജേഷിന് വൈകിട്ട് അഞ്ച് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും.
Keywords: News, New Delhi, National, Kerala, Tokyo-Olympics-2021, Tokyo, Sports, The reason for poor performance in Tokyo is bad weather; KT Irfan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.