ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com 15.06.2020) കേരളാ ബ്ലാസ്റ്റേര്‍സ് മിഡ് ഫീല്‍ഡറും പയ്യന്നൂര്‍ കവ്വായി സ്വദേശിയുമായ സഹല്‍ അബ്ദുള്‍ സമദിന്റെ ജേഴ്സി ഡി വൈ എഫ് ഐ ലേലത്തിന് വെച്ചു. മണിക്കൂറുകള്‍ കൊണ്ട് ലേല സംഖ്യ ഒരു ലക്ഷത്തിലെത്തി. ജൂണ്‍ 18 വരെ സോഷ്യല്‍ മീഡിയയിലൂടെ വാശിയേറിയ ലേലം വിളി നടക്കും. സഹല്‍
രാജ്യത്തിന് വേണ്ടി അണിഞ്ഞ ജേഴ്സി ലേലത്തിന് വയ്ക്കുകയും ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും ഡി വൈ എഫ് ഐ നേതാക്കള്‍ പറഞ്ഞു.
'ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമെന്ന്' സുനില്‍ ഛേത്രി പോലും വിശേഷിപ്പിച്ച യുവതാരമാണ് 23 കാരനും പയ്യന്നൂര്‍ കവ്വായി സ്വദേശിയുമായ സഹല്‍ അബ്ദുള്‍ സമദ്. വേള്‍ഡ് കപ്പ് ക്വാളിഫയിംഗ് മാച്ചില്‍ അണിഞ്ഞ ജേഴ്സിയാണ് ലേലത്തിന് വയ്ക്കുന്നത്. വ്യവസായിയായ മുഹമ്മദ് ആരിഫ് ആനക്കാരനാണ് ലേലം വിളിച്ചത്. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫേസ്ബുക്ക് പേജ് വഴിയും ഓണ്‍ലൈനായും ജൂണ്‍ 18വരെയാണ് ലേലം നടക്കുക. ലേല സംഖ്യ 9048515896, 9633616029 എന്നീ നമ്പറുകളില്‍ അയച്ചാണ് ലേലം നടക്കുന്നത്.
നിലവില്‍ ലേല തുക ഒരു ലക്ഷം പിന്നിട്ടു. 1,11019 ആണ് ഇപ്പോള്ജേഴ്സിക്ക് ഉറപ്പിച്ച ലേല സംഖ്യ. പ്രമുഖ ഫുട്ബോള്‍ ക്ലബായ ടൗണ്‍ എഫ് സി തൃക്കരിപ്പൂര്‍ കഴിഞ്ഞ ദിവസം 1,00019 രൂപ വിളിച്ച്ലേലത്തില് പങ്കെടുത്തിരുന്നു.
2019 ഓള് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാര ജേതാവ് കൂടിയാണ് സഹല്‍. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേര്‍സിന് വേണ്ടി കളത്തിലിറങ്ങി ചുരുങ്ങിയ മത്സരം കൊണ്ട് വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു താരം. സീസണിലെ എമേര്‍ജിംഗ് പ്ലയര്‍ പുരസ്കാരവും താരം നേടി.
ലോകോത്തര ബ്രാന്‍ഡായ പ്യൂമയുടെ അംബാസിഡറാകാന്‍ കരാറിലെത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. സുനില്‍ ഛേത്രി, ഗുര്‍പ്രീത് സിങ് സിന്ധു തുടങ്ങിയവര്‍ മാത്രമാണ് നേരത്തേ ഈ ബ്രാന്‍ഡുമായി ധാരണയിലുണ്ടായവര്. ഫുട്ബോളിന് പുറത്ത് വിരാട് കോഹ്ലി, മേരി കോം തുടങ്ങിയ കായിക പ്രതിഭകള്‍ക്ക് മാത്രമാണ് ഇത്തരം അവസരം ലഭിച്ചത്.

Keywords: The auction began in Sahal's jersey once or twice, Payyannur, News, Social Network, Football Player, Kerala, Sports.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.