Tennis Volleyball | Tennis Volleyball | മദ്യത്തിനും മയക്കുമരുന്നിനും എതിരെ യുവതലമുറയെ പിന്തിരിപ്പിക്കുന്നതിന് കായിക വിനോദോപാധികളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് വിദ്യാലയങ്ങളില്‍ ടെനീസ് വോളി ബോള്‍ കോചിംഗ് ക്ലിനിക്
Nov 7, 2022, 18:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ജില്ലയിലെ 17 സബ് ജില്ലകളിലും ടെനീസ് വോളി ബോള്‍ കോചിംഗ് ക്ലിനിക് ആരംഭിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ടെനീസ് വോളിബോള്‍ സംസ്ഥാന കമിറ്റി തീരുമാനിച്ചു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെക്കും ടെനീസ് വോളിബോള്‍ പ്രചരിപ്പിക്കുകയാണ് ക്ലിനിക് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ടെനീസ് വോളിബോള്‍ അസോസിയേഷന്റെ സംസ്ഥാന സെക്രടറി ടി എം അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന ഇലക്ഷന്‍ ജെനറല്‍ ബോഡി യോഗത്തില്‍ ജില്ലയിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി പി അബ്ദുല്‍ കരീം (പ്രസിഡന്റ്), റിഥിക് സുന്ദര്‍( സെക്രടറി), ഖയിസ് മുഹമ്മദ്, ശ്രീജു കുമാര്‍, ശെറിന്‍ ശെറി(വൈസ് പ്രസിഡന്റ് ), നിസാര്‍ ആലിയ( ട്രഷറര്‍) എന്നിവര്‍ ഉള്‍പെട്ട 14 അംഗ ഭരണ സമിതിയെയാണ് തിരഞ്ഞെടുത്തത്.
ഡിസംബര്‍ ആദ്യവാരം ജില്ലാ ചിമ്പ്യന്‍ഷിപ് നടത്താനും തീരുമാനിച്ചു. മദ്യത്തിനും മയക്കുമരുന്നിനും എതിരെ യുവതലമുറയെ പിന്തിരിപ്പിക്കുന്നതിന് കായിക വിനോദോപാധികളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കേണ്ടതുണ്ട്, ഇതിന് ചിലവ് കുറഞ്ഞ ടെനീസ് വോളി ബോള്‍ ഏറ്റവും അനുയോജ്യമാണെന്ന് പ്രസിഡന്റ് വി പി അബ്ദുല്‍ കരീം പറഞ്ഞു.
Keywords: Tennis Volleyball Coaching Clinic in Schools begins soon, Kozhikode, News, Sports, Students, School, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


