ടെനീസ് ഇതിഹാസം ലിയാന്‍ഡെര്‍ പെയ്‌സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഇളയ സഹോദരനെന്ന് മമത

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പനജി: (www.kvartha.com 28.10.2021) ഇന്‍ഡ്യന്‍ ടെനീസ് ഇതിഹാസം ലിയാന്‍ഡെര്‍ പെയ്‌സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗോവയില്‍ നടന്ന ചടങ്ങിലാണ് പെയ്‌സ് പാര്‍ടി അംഗത്വമെടുത്തത്.
Aster mims 04/11/2022
അടുത്ത വര്‍ഷം ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ താരത്തിന്റെ സാന്നിധ്യം നേട്ടമാകുമെന്ന കണക്കു കൂട്ടലിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. 'മമതയുടെ സാന്നിധ്യത്തില്‍ ലിയാന്‍ഡര്‍ പെയ്‌സ് തൃണമൂല്‍ അംഗത്വമെടുത്ത വിവരം പങ്കിടുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇരുവരും ഒന്നിക്കുമ്പോള്‍, 2014 മുതല്‍ രാജ്യത്തെ ഓരോരുത്തരും കാത്തിരിക്കുന്ന ജനാധിപത്യത്തിന്റെ സൂര്യോദയം സംഭവിക്കുമെന്നു ഞങ്ങള്‍ ഉറപ്പുതരുന്നു' തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ടെനീസ്  ഇതിഹാസം ലിയാന്‍ഡെര്‍ പെയ്‌സ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഇളയ സഹോദരനെന്ന് മമത

അതിനിടെ സംസ്ഥാനത്ത് പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദ്വിദിന സന്ദര്‍ശനത്തിലാണു മമത. പെയ്‌സ് തൃണമൂല്‍ അംഗത്വം എടുത്തതിനെ കുറിച്ച് മമതയുടെ പ്രതികരണം ഇങ്ങനെ;

'എന്റെ ഇളയ സഹോദരനെ പോലെയാണ് പെയ്‌സ്. രാജ്യത്തിന്റെ യുവജനക്ഷേമ കായിക മന്ത്രിയായിരുന്ന കാലം തൊട്ട് എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. ഞങ്ങളോടൊപ്പം ചേര്‍ന്നതിനു നന്ദി. ഞാന്‍ വളരെയധികം സന്തോഷത്തിലാണ്' പാര്‍ടി പതാക കൈമാറി മമത പറഞ്ഞു. ബോളിവുഡ് നടി നഫീസ അലി, മൃണാളിനി ദേശ് പ്രഭു തുടങ്ങിയവരും തൃണമൂലില്‍ ചേര്‍ന്നു. ഗോവ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്നു മമത പ്രഖ്യാപിച്ചു.

Keywords:  Tennis player Leander Paes joins TMC in presence of Mamata Banerjee in Goa, Goa, News, Politics, Twitter, Mamata Banerjee, Sports, Tennis, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia