Obituary | ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

 




ഹൈദരാബാദ്: (www.kvartha.com) ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ശ്യാം യാദവ് (38) എന്നയാളാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഹൈദരാബാദിലെ ലാലാപേട്ടിലെ പ്രൊഫ. ജയശങ്കര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. കളിക്കുന്നതിനിടെ രാത്രി 7.30 ഓടെയാണ് യുവാവ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു.

Obituary | ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു


ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ ശ്യാം പതിവായി ബാഡ്മിന്റന്‍ കളിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവദിവസവും പതിവുപോലെ സ്റ്റേഡിയത്തിലേക്ക് പോയി. ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.


Keywords:  News,National,Hyderabad,Youth,died,Badminton,Sports,Obituary,Death,Local-News, Telangana man collapses while playing badminton, dies of heart attack 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia