സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പേരില്‍ ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം; സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 08.02.2018) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍. മുംബൈ അന്ധേരി മാരോള്‍ സ്വദേശി നിതിന്‍ സിസോദ് (39) ആണു അറസ്റ്റിലായത്. എന്‍സിപി നേതാവ് ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശങ്ങളാണു സാറയുടേതെന്ന പേരില്‍ ട്വീറ്റ് ചെയ്തിരുന്നത്.

@sarasachin_rt   എന്ന അക്കൗണ്ടില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരെ കുറിച്ചു നിരവധി പരാമര്‍ശങ്ങളാണുള്ളത്. 'എസ്പി (ശരദ് പവാര്‍) മഹാരാഷ്ട്രയെ കൊള്ളയടിച്ചത് എല്ലാവര്‍ക്കുമറിയാം. കേന്ദ്രത്തിലും ഇതുപോലെ ചെയ്തു എന്നതു കുറച്ചുപേര്‍ക്കേ അറിയൂ' എന്നായിരുന്നു ഒടുവിലിട്ട പ്രതികരണം. അന്വേഷണത്തില്‍ ഇത് വ്യാജ അക്കൗണ്ട് ആണെന്നു മനസ്സിലായതിനെത്തുടര്‍ന്നാണു അറസ്‌റ്റെന്നു പോലീസ് പറഞ്ഞു.

  സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പേരില്‍ ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം; സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍

നിതിന്റെ ലാപ്‌ടോപ്, രണ്ടു മൊബൈല്‍ ഫോണ്‍, റൂട്ടര്‍, മറ്റു കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഐടി നിയമം, ഐപിസി വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി ഒമ്പതുവരെ
റിമാന്‍ഡ് ചെയ്തു. സച്ചിന്റെ പഴ്‌സനല്‍ അസിസ്റ്റന്റിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇപ്പോള്‍ ലണ്ടനില്‍ പഠിക്കുകയാണു സാറ. വ്യാജ അക്കൗണ്ട് വിവരം അറിഞ്ഞപ്പോള്‍ സച്ചിന്‍ ഞെട്ടിയെന്നു പിഎ പറഞ്ഞു.

സാറയോടുള്ള പ്രണയം മൂത്തു വീട്ടിലേക്കു നിരവധി തവണ വിളിക്കുകയും തട്ടിക്കൊണ്ടു പോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത വെസ്റ്റ് ബംഗാളിലെ ഹാല്‍ദിയയില്‍ നിന്നുള്ള ദേബ് കുമാര്‍ മെയ്തിയെ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.

Keywords: Techie arrested for creating fake Twitter ID of Sachin’s daughter, Mumbai, News, Sports, Twitter, Maharashtra, Arrest, Mobile Phone, Remanded, Technology, Sports, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia