ഗ്രാന്‍ഡ്മ ഐ വില്‍ മിസ് യു സോ മച്ച്!!! മത്സരത്തിനു് തൊട്ട് മുമ്പ് മരിച്ച മുത്തശിക്ക് ഗോള്‍ സമര്‍പ്പിച്ച് ഡി മരിയ വിതുമ്പി
Jun 8, 2016, 10:13 IST
ADVERTISEMENT
കാലിഫോര്‍ണിയ: (www.kvartha.com 08.06.2016) പതിവില്‍ നിന്ന് വിപരീതമായി അര്‍ജന്റീനയുടെ സൂപ്പര്‍താരം ഡി മരിയ ഗോള്‍ അടിച്ച ശേഷം മൈതാനത്ത് ആഹ്ലാദം പങ്കിട്ടത് ആരാധകര്‍ക്ക് ആദ്യം മനസ്സിലായില്ല. മത്സരത്തിന്റെ അന്‍പത്തിയൊന്നാം മിനിറ്റ് വരെ വികാരങ്ങളൊക്കെയും മനസ്സിലൊതുക്കി നിര്‍ത്തിയ ഡി മരിയ ചിലെ ഗോളി ക്ലോഡിയോ ബ്രാവോയെ മറികടന്നു തൊടുത്ത പന്തു ഗോളായതോടെ തന്റെ സങ്കടക്കടല്‍ ഗ്യാലറിക്ക് മുന്നില്‍ ഉയര്‍ത്തി.
ഗോളടിച്ച ഡി മരിയ അര്‍ജന്റീന ഡഗ്ഗൗട്ടിനു നേര്‍ക്ക് ഓടിയെത്തി. സഹതാരങ്ങള്‍ ഒരു വെള്ള ടീ ഷര്‍ട്ട് നല്‍കി. എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല. ആ ടീ ഷര്‍ട്ട് മുഖത്തോടു ചേര്‍ത്ത് ഡി മരിയ വിതുമ്പി. എല്ലാവരും പരസ്പരം നോക്കി. ആര്‍ക്കും ഒന്നും മനസ്സിലായില്ല. ഒടുവില്‍ ഡി മരിയ കാണികള്‍ക്ക് നേരെ ടി ഷര്‍ട്ട് ഉയര്‍ത്തി. ഗ്യാലറിയിലുള്ളവര്‍ വായിച്ചു. ഗ്രാന്‍ഡ്മ, ഐ വില്‍ മിസ് യു സോ മച്ച്!!!
മത്സരത്തിന് അല്‍പം മുമ്പാണ് അര്‍ജന്റീന കോച്ച് ജെറാര്‍ദോ മര്‍ടീനോ ആ വിവരമറിഞ്ഞത്. ഏയ്ഞ്ചല്‍ ഡി മരിയയുടെ മുത്തശ്ശി മരിച്ചു. ലയണല്‍ മെസ്സി ഇല്ലാതെ കളത്തിലിറങ്ങുന്ന അര്‍ജന്റീനയുടെ മുഴുവന്‍ പ്രതീക്ഷയും ഡി മരിയയിലായിരുന്നു.
മുത്തശ്ശിയുടെ മരണ വാര്‍ത്ത അറിഞ്ഞതോടെ കോച്ചിന്റെ നെഞ്ചിടിപ്പു കൂടി. ടീമിന്റെ പ്രതീക്ഷ തന്നിലാണെന്ന് മനസ്സിലാക്കിയ ഡി മരിയ വീട്ടിലേക്ക് മടങ്ങാതെ മൈതാനത്തിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ' മുത്തശ്ശി മരിച്ച വിവരം ഞെട്ടലോടെയാണു ഞാന്‍ കേട്ടത്.
എന്നാല്‍ ചിലിക്കെതിരെ കളിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം, കളിക്കാന്‍ എന്റെ ഏറ്റവും വലിയ പ്രേരണയും പ്രോല്‍സാഹനവുമായിരുന്നു മുത്തശ്ശി.' മല്‍സരശേഷം ഡി മരിയ പറഞ്ഞു.

Keywords: Kaliforniya, America, Argentina, World, Football, Football Player, Leonal Messi, Sports, Di Maria, Grand Mother, Tearful Di Maria pays tribute to grandmother.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.