Ranking | ഇന്ത്യയെ പിന്നിലാക്കി ഓസ്‌ട്രേലിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി; ദക്ഷിണാഫ്രിക്കയെ തോൽപിച്ചിട്ടും നേട്ടമുണ്ടായില്ല; മറ്റ് ടീമുകളുടെ റാങ്കിംഗ് അറിയാം

 


ന്യൂഡെൽഹി: (KVARTHA) കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചിട്ടും ഇന്ത്യക്ക് ടെസ്റ്റിൽ ഒന്നാം സ്ഥാനം നഷ്ടമായി. ഇപ്പോഴിതാ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 118 പോയിന്റാണ് കങ്കാരുക്കൾക്കുള്ളത്. 117 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
  
Ranking | ഇന്ത്യയെ പിന്നിലാക്കി ഓസ്‌ട്രേലിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി; ദക്ഷിണാഫ്രിക്കയെ തോൽപിച്ചിട്ടും നേട്ടമുണ്ടായില്ല; മറ്റ് ടീമുകളുടെ റാങ്കിംഗ് അറിയാം

മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താനെ തോൽപ്പിച്ചതാണ് ഓസ്‌ട്രേലിയയ്ക്ക് നേട്ടമായത്. ആദ്യ ടെസ്റ്റിൽ പാകിസ്താനെ 360 റൺസിനും രണ്ടാം ടെസ്റ്റിൽ 79 റൺസിനുമാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു.

പാകിസ്താനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ ഓസ്‌ട്രേലിയ ടെസ്റ്റിലെ ഒന്നാം നമ്പർ തിരിച്ചുപിടിച്ചതായി ഐസിസി പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ജയിച്ച ശേഷം ഓസ്‌ട്രേലിയ കുറച്ചുകാലം ടെസ്റ്റിൽ ഒന്നാം സ്ഥാനത്തായിരുന്നു. പിന്നീട് ഇന്ത്യയായിരുന്നു തലപ്പത്ത്.


മറ്റ് ടീമുകളുടെ റാങ്കിംഗ് ഇങ്ങനെ

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ 115 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. 106 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് നാലാമത്. ന്യൂസിലൻഡ് അഞ്ചാം സ്ഥാനത്തും പാകിസ്താൻ ആറാം സ്ഥാനത്തുമാണ്.
ശ്രീലങ്ക ഏഴാമതും വെസ്റ്റ് ഇൻഡീസ് എട്ടാമതും ബംഗ്ലാദേശ് ഒമ്പതാമതും സിംബാബ്‌വെ പത്താം സ്ഥാനത്തുമുണ്ട്. അഫ്ഗാനിസ്താൻ 11-ാം സ്ഥാനത്തും അയർലൻഡ് 12-ാം സ്ഥാനത്തും ഇടം പിടിച്ചു.

Keywords:  News, News-Malayalam-News, National, National-News, Sports, Pakistan, ICC, Afghanisthan, Test, Australia, Team India Dethroned from No.1 Spot In ICC Test Rankings, Australia Claim Numero Uno Position.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia