ക്രികറ്റ് ആരാധകരെ ഉന്മാദലഹരിയില്‍ ആഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ലോകകപ്
Oct 21, 2022, 22:17 IST
ADVERTISEMENT
-ശ്രീജേഷ് കെ
(www.kvartha.com) ക്രിക്കറ്റ് ആരാധകരെ ഉന്മാദലഹരിയില്‍ ആഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ഐസിസി ടി ട്വന്റി ലോകകപ്പ് ആരംഭിക്കുകയാണ്. 12 ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ എട്ടു ടീമുകള്‍ നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്. ഇനിയുള്ള നാല് സ്ഥാനത്തേക്ക് വേണ്ടിയുള്ള മത്സരങ്ങളും ആരംഭിച്ചു. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പാകിസ്ഥാനും ന്യൂസിലാന്‍ഡും ശക്തന്മാരാണ്. എന്നാല്‍ ടി ട്വന്റി ഫോര്‍മാറ്റില്‍ പ്രവചനതീതമാണ്.
ഇനി ഇന്ത്യന്‍ ടീമിലേക്ക് വരാം. നായകന്റെ പടച്ചട്ടയുമായി രോഹിത് ഗുരുനാഥ് ശര്‍മ. ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് തെളിയിക്കാന്‍ പലതുണ്ട്. തന്റെ നായകത്വത്തില്‍ ഇന്ത്യന്‍ ടീം ആദ്യ ഐസിസി വേള്‍ഡ് കപ്പ് കളിക്കുകയാണ്. ക്രിക്കറ്റ് മൈതാനങ്ങളില്‍ ഇന്ത്യയുടെ നാമം ഇടിമുഴക്കം പോലെ കേള്‍ക്കുന്നുണ്ടെങ്കിലും 2013ന് ശേഷം ധോണി എന്ന ഇതിഹാസ നായകന് കീഴില്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫി അല്ലാതെ ഇന്ത്യന്‍ അലമാരയെ മറ്റൊരു ഐസിസി ട്രോഫി കൊണ്ട് അലങ്കരിക്കാന്‍ മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ല.
ഏറെ പ്രതീക്ഷയോടെ തുടങ്ങിയ 2022ലെ ഏഷ്യാകപ്പിന്റെ അവസാനം ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത രീതിയിലായിരുന്നു അവസാനിച്ചത്. ആദ്യ മത്സരം പാക്കിസ്ഥാനുമായി ജയിച്ചു തുടങ്ങിയെങ്കിലും പിന്നീട് സംഭവിച്ചത് വിപരീതമായിരുന്നു. ലങ്കയോട് തോറ്റ് ഏഷ്യാകപ്പില്‍ നിന്ന് പുറത്തായി. എന്നിരുന്നാലും അത് അവിടെ അവസാനിച്ചു. ഇതൊരു പുതിയ തുടക്കമാണ്. രോഹിത് എന്ന നായകന്റെ മികവ് തെളിയിച്ചുകൊണ്ട് വിമര്‍ശകര്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട്. ഒപ്പം ഇന്ത്യന്‍ ടീം ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരു ഐസിസി വേള്‍ഡ് കപ്പില്‍ മുത്തമിടുമെന്ന പ്രതീക്ഷയും.
ഒരു ജനതയുടെ വികാരവുമായി അവര്‍ ഓസീസ് മണ്ണിലേക്ക് പറന്നുയര്‍ന്നിരിക്കുന്നു. ധോണി എന്ന നായകന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കോഹ്ലിയുടെ കീഴില്‍ പല സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനും പല ചരിത്ര വിജയങ്ങള്‍ നേടാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഐസിസി വേള്‍ഡ് കപ്പ് അകലെയായിരുന്നു. 2019ല്‍ നടന്ന ഏകദിന വേള്‍ഡ് കപ്പില്‍ സെമിയില്‍ പുറത്താവുകയും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനോട് ഫൈനലില്‍ അടിപതറുകയും ചെയ്തു. അവസാനം നടന്ന ടി 20 വേള്‍ഡ് കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ശേഷം അയാള്‍ തന്റെ ക്യാപ്റ്റന്‍ പട്ടം അഴിച്ചുവച്ചു.
ഇനി ഇന്ത്യന്‍ ജനതകളുടെ മുഴുവന്‍ സ്വപ്നവും പ്രതീക്ഷയും 45-ാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ ആ കളിക്കാരനിലാണ്. ഐപിഎല്ലില്‍ തന്റെ കീഴില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചുവട്ടം ചാമ്പ്യന്മാരാക്കിയത് അയാളിലെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നു. ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍ക്ക് ചിറകു വെക്കാന്‍ അയാള്‍ക്ക് സാധിക്കട്ടെ.. നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് വീണ്ടുമൊരു ലോക കിരീടവുമായി ഇന്ത്യന്‍ സംഘം തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ...

Keywords: Article, Top-Headlines, Sports, Cricket, World Cup, ICC-T20-World-Cup, India, Rohit Sharma, India-Vs-Pakistan, Mahendra Singh Dhoni, Virat Kohli, Asia-Cup, T20 World Cup: Team India's hopes.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.