Sandwich | ടി20 ലോകകപ്: ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിന് സിഡ്‌നിയില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി; കഴിക്കാന്‍ നല്‍കിയത് 'തണുത്ത സാന്‍ഡ്‌ വിച്', ഫലാഫില്‍ തുടങ്ങിയവ

 


ADVERTISEMENT

സിഡ്‌നി: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിന് സിഡ്‌നിയില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി. സിഡ്‌നിയിലെ പരിശീലനത്തിന് ശേഷം ഗുണനിലവാരമില്ലാത്ത തണുത്ത സാന്‍ഡ്‌ വിചുകള്‍ മാത്രമാണ് നല്‍കിയത് എന്നാണ് താരങ്ങളുടെ പരാതി. ഇതേതുടര്‍ന്ന് ടീം അംഗങ്ങള്‍ ഉച്ചഭക്ഷണം ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

ചൊവ്വാഴ്ച ഇന്‍ഡ്യന്‍ ടീമിന് നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോഹ്ലി, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ഷര്‍ദ്ദുല്‍ ഠാകൂര്‍ തുടങ്ങിയവര്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. നായകന്‍ രോഹിത് ശര്‍മയും മറ്റു ചില താരങ്ങളും കുടുംബവുമൊത്ത് സമയം ചിലവഴിച്ചു. ഇന്‍ഡ്യന്‍ പേസര്‍മാര്‍ക്കും ചൊവ്വാഴ്ച പൂര്‍ണ വിശ്രമം നല്‍കി.

പരിശീലനത്തിന് ശേഷം ഇന്‍ഡ്യന്‍ താരങ്ങള്‍ക്ക് ഉച്ചഭക്ഷണമായി സംഘാടകര്‍ നല്‍കിയത് തണുത്ത സാന്‍ഡ് വിചായിരുന്നു. പരിശീലനത്തിന് ശേഷം ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് നല്‍കിയതെന്നും കഠിനമായ പരിശീലനം കഴിഞ്ഞ് വരുമ്പോള്‍ സാൻഡ് വിച് മാത്രം മതിയാവില്ലെന്നും ഇന്‍ഡ്യന്‍ ടീം അംഗത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.

Sandwich | ടി20 ലോകകപ്: ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിന് സിഡ്‌നിയില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി; കഴിക്കാന്‍ നല്‍കിയത് 'തണുത്ത സാന്‍ഡ്‌ വിച്', ഫലാഫില്‍ തുടങ്ങിയവ


താരങ്ങളുടെ ഡ്രസിംഗ് റൂം മെനുവില്‍ പഴങ്ങള്‍, ഫലാഫില്‍, സാന്‍ഡ് വിച് എന്നിവ ഉള്‍പ്പെടുന്നു.  ഇത് കളിക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല, മാത്രമല്ല അവര്‍ സിഡ്നി ക്രികറ്റ് ഗ്രൗന്‍ഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് തങ്ങളുടെ അതൃപ്തി അറിയിക്കുകയും ചെയ്തു.

കുറച്ച് കളിക്കാര്‍ക്ക് ഗ്രൗന്‍ഡില്‍ ഫലാഫില്‍ ഉണ്ടായിരുന്നു, ബാക്കിയുള്ളവര്‍ ഹോടെലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു.

Keywords: T20 World Cup: Team India finds falafel and ‘make your sandwich’ menu inadequate, Sidney, News, Sports, Cricket, Food, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia