Semifinal Chances | ടി20 ലോകകപ്: ഇന്‍ഗ്ലന്‍ഡിന് നിര്‍ണായകം; എതിരാളികള്‍ ലങ്ക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിഡ്‌നി: (www.kvartha.com) ടി20 ലോകകപില്‍ ഗ്രൂപ് ഒന്നില്‍ ഇന്‍ഗ്ലന്‍ഡിന് നിര്‍ണായക മത്സരം. ശ്രീലങ്കയാണ് എതിരാളികള്‍. ഇന്‍ഡ്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സിഡ്നിയിലാണ് മത്സരം. ഇന്‍ഗ്ലന്‍ഡ് ജയിച്ചാല്‍ സെമിയിലേക്ക് കടക്കും. മറിച്ച് സംഭവിച്ചാല്‍ ഓസ്ട്രേലിയ സെമിയിലെത്തും.

കണക്കുകള്‍ നോക്കിയാല്‍ ശ്രീലങ്കയ്ക്കെതിരെ ഒമ്പത് കളിയില്‍ ഇന്‍ഗ്ലന്‍ഡ് ജയിച്ചപ്പോള്‍ നാല് കളികളില്‍ ലങ്ക വിജയം കണ്ടു. ഗ്രൂപ് ഒന്നില്‍ നിന്ന് ഏഴ് പോയിന്റും നെറ്റ് റണ്‍റേറ്റുമായി ന്യൂസിലന്‍ഡ് സെമി ഉറപ്പിച്ചിട്ടുണ്ട്. ആദ്യ രണ്ട് ടീമുകളാണ് സെമിയില്‍ എത്തുക. രണ്ടാം സ്ഥാനത്തിലേക്കുള്ള മത്സരത്തിലാണ് ഇന്‍ഗ്ലന്‍ഡും ഓസീസും.

Semifinal Chances | ടി20 ലോകകപ്: ഇന്‍ഗ്ലന്‍ഡിന് നിര്‍ണായകം; എതിരാളികള്‍ ലങ്ക

ലങ്കക്കെതിരെ ഇന്‍ഗ്ലന്‍ഡ് ജയിച്ചാല്‍ ഓസീസിന് പുറത്തേക്കുള്ള വഴിയൊരുങ്ങും. ഇന്‍ഗ്ലന്‍ഡ് തോല്‍ക്കുകയോ മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താല്‍ മാത്രമെ ഓസ്ട്രേലിയക്ക് സെമിയില്‍ പ്രവേശിക്കാനാവൂ. നാലു പോയന്റ് മാത്രമുള്ള ശ്രീലങ്കയ്ക്ക് ജയിച്ചാലും സെമിയിലേക്കെത്താനാകില്ല.

100 റണ്‍സിന് മുകളിലുള്ള ജയം നേടിയാല്‍ ഇന്‍ഗ്ലന്‍ഡ് ഗ്രൂപ് ചാംപ്യന്‍മാരാകും. അല്ലെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള ന്യൂസിലന്‍ഡ് ഗ്രൂപ് ചാംപ്യന്‍മാരാകും. സെമിയില്‍ ഗ്രൂപ് രണ്ടിലെ രണ്ടാം സ്ഥാനക്കാരെയാണ് ഗ്രൂപ് ഒന്നിലെ ഒന്നാം സ്ഥാനക്കാര്‍ നേരിടേണ്ടത്. നിലവില്‍ ഇന്‍ഡ്യയും ദക്ഷിണാഫ്രികയുമാണ് ഗ്രൂപ് രണ്ടില്‍ മുന്നിലുള്ളത്. എന്നാല്‍ അവസാന മത്സരങ്ങളില്‍ ജയിച്ചാല്‍ പാകിസ്താനും ബംഗ്ലാദേശിനും ഇപ്പോഴും ചെറിയതോതില്‍ സെമി സാധ്യതകളുണ്ട്.

Keywords: T20 World Cup: Sri Lanka capable of ruining England's semifinal chances, Sidney, News, Cricket, Sports, Twenty-20, World Cup, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia