SWISS-TOWER 24/07/2023

Mohammad Rizwan | ട്വന്റി 20 ലോക കപ്: ലോകമെമ്പാടുമുള്ള ക്രികറ്റ് പ്രേമികള്‍ ഇന്‍ഡ്യ-പാകിസ്താന്‍ ഫൈനല്‍ കാണാന്‍ ആഗ്രഹിക്കുന്നു; ഞങ്ങളും കാത്തിരിക്കുകയാണ് നേരിടാനെന്ന് മുഹമ്മദ് റിസ് വാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഡലൈഡ്: (www.kvartha.com) ട്വന്റി 20 ലോക കപ് ഫൈനലില്‍ ഇന്‍ഡ്യ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്താന്‍ വികറ്റ് കീപര്‍ ബാറ്റര്‍ മുഹമ്മദ് റിസ് വാന്‍. ലോകമെമ്പാടുമുള്ള ക്രികറ്റ് പ്രേമികള്‍ ഇന്‍ഡ്യ-പാകിസ്താന്‍ ഫൈനല്‍ കാണാനാണ് ആഗ്രഹിക്കുന്നതെന്നും പാകിസ്താന്‍ ടീമും ഇന്‍ഡ്യയെ വീണ്ടും നേരിടാന്‍ കാത്തിരിക്കുകയാണെന്നും മുഹമ്മദ് റിസ് വാന്‍ പറഞ്ഞു.
Aster mims 04/11/2022

Mohammad Rizwan | ട്വന്റി 20 ലോക കപ്: ലോകമെമ്പാടുമുള്ള ക്രികറ്റ് പ്രേമികള്‍ ഇന്‍ഡ്യ-പാകിസ്താന്‍ ഫൈനല്‍ കാണാന്‍ ആഗ്രഹിക്കുന്നു; ഞങ്ങളും കാത്തിരിക്കുകയാണ് നേരിടാനെന്ന് മുഹമ്മദ് റിസ് വാന്‍

ഫൈനലില്‍ ഇന്‍ഡ്യയെ എതിരാളിയായി കിട്ടാനാണ് തങ്ങളുടെ ടീമിലെ താരങ്ങളെല്ലാം ആഗ്രഹിക്കുന്നത്. 1992 ലെ ലോക കപ് വിജയത്തിന് സമാനമാണ്, പാകിസ്താന്റെ പ്രകടനമെന്നാണ് ചില ടീമംഗങ്ങള്‍ പറയുന്നത്. ലോകത്തെ ഏറ്റവും പോരാട്ടവീര്യം നിറഞ്ഞത് ആഷസ് പരമ്പരയാണെന്നും പറയപ്പെടുന്നു.

എന്നാല്‍ ലോകമെമ്പാടുമുള്ള ക്രികറ്റ് പ്രേമികള്‍ അതിലേറെ ത്രിലോടെ ആസ്വദിക്കുന്നതാണ് ഇന്‍ഡ്യ-പാക് പോരാട്ടങ്ങള്‍. അതേസമയം, ഫൈനലില്‍ ഇംഗ്ലന്‍ഡാണ് കടക്കുന്നതെങ്കിലും നേരിടാന്‍ തങ്ങള്‍ സജ്ജരായതായും മുഹമ്മദ് റിസ് വാന്‍ പറഞ്ഞു. ആദ്യ സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ ലോക കപിന്റെ ഫൈനലില്‍ കടന്നത്.

സെമിയില്‍ അര്‍ധ സെഞ്ചുറി നേടിയ റിസ് വാനാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ലോക കപില്‍ ഗ്രൂപ് ഘട്ടത്തില്‍ നടന്ന പോരാട്ടത്തില്‍ ഇന്‍ഡ്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. അഡലൈഡിലാണ് ഇന്‍ഡ്യ-ഇംഗ്ലന്‍ഡ് രണ്ടാം സെമിഫൈനല്‍ നടക്കുന്നത്.

Keywords: T20 World Cup: Our boys are hoping for a final against India, says Mohammad Rizwan after win over New Zealand, England, News, Twenty-20, World Cup, Trending, Sports, Cricket, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia