World Cup | ടി20 ലോകകപ്: ദക്ഷിണാഫ്രികയ്ക്ക് 134 റണ്‍സിന്റെ വിജയലക്ഷ്യം; ഇന്‍ഡ്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞു; രക്ഷകനായി സൂര്യകുമാര്‍ യാദവ്
Oct 30, 2022, 18:16 IST
പെര്‍ത്: (www.kvartha.com) ടി20 ലോകകപില്‍ ഇന്‍ഡ്യയ്‌ക്കെതിരെ ദക്ഷിണാഫ്രികയ്ക്ക് 134 റണ്‍സിന്റെ വിജയലക്ഷ്യം. മുന്‍നിര ബാറ്റ്സ്മാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ ഒറ്റയാന്‍ പോരാട്ടം നടത്തിയ സൂര്യകുമാര്‍ യാദവിന്റെ (68) മികവിലാണ് ഇന്‍ഡ്യ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് തുടര്‍ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഇന്‍ഡ്യയ്ക്ക് പെര്‍തിലെ പിചില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല.
50 റണ്‍സിനിടെ അഞ്ച് വികറ്റുകളാണ് ഇന്‍ഡ്യയ്ക്ക് നഷ്ടമായത്. 14 പന്തില്‍ 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം പുറത്തായി. പിന്നീട് വികറ്റുകളുടെ കുത്തൊഴുക്കായിരുന്നു. കെഎല്‍ രാഹുല്‍ ഒമ്പത് റണ്‍സും വിരാട് കോഹ്ലി 12 റണ്‍സും നേടി പുറത്തായി. ലുങ്കി എന്‍ഗിഡിയാണ് മൂവരെയും പവലിയനിലേക്ക് അയച്ചത്. ഇതിന് പിന്നാലെ അക്‌സര്‍ പട്ടേലിന് പകരം ടീമില്‍ ഇടംപിടിച്ച ദീപക് ഹൂഡയും പരാജയപ്പെട്ടു. അകൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല. വികറ്റ് കീപര്‍ ഡി കോക്കിന്റെ കൈയില്‍ നോര്‍ട്ട്‌ജെയുടെ പന്തില്‍ ഹൂഡ കുടുങ്ങി.
Keywords: Latest-Cricket-News, Latest-News, ICC-T20-World-Cup, Top-Headlines, Sports, Cricket, World, Virat Kohli, Rohit Sharma, South Africa, Runs, Suryakumar Yadav, T20 World Cup live score, T20 World Cup live score: India 133/9 in 20 overs. < !- START disable copy paste -->

രണ്ട് റൺസെടുത്ത ശേഷം ഹാർദിക് പാണ്ഡ്യ പുറത്തായി. എൻഗിഡി ഹാർദിക്കിനെ പവലിയനിലേക്ക് അയച്ചു. 49ൽ അഞ്ചാം വികറ്റ് വീണു. ശേഷം ദിനേഷ് കാർതികിനൊപ്പം സൂര്യകുമാർ യാദവ് ഇന്നിംഗ്‌സ് ഏറ്റെടുത്തു. ഇരുവരും ആറാം വികറ്റിൽ 40 പന്തിൽ 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 30 പന്തിൽ ടി20 അന്താരാഷ്ട്ര കരിയറിലെ പതിനൊന്നാം അർധസെഞ്ചുറിയാണ് സൂര്യകുമാർ നേടിയത്. ഇരുവരും ചേർന്ന് ഇൻഡ്യയെ 100 റൺസ് കടത്തി. വെയ്ൻ പാർനെലിന്റെ പതിനാറാം ഓവറിൽ കാർത്തിക് പുറത്തായി. 15 പന്തിൽ ആറ് റൺസാണ് കാർത്തിക്കിന് നേടാനായത്.
19-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ റബാഡയുടെ പന്തിൽ പാർനെൽ അശ്വിനെ പുറത്താക്കി. 11 പന്തിൽ ഏഴ് റൺസാണ് അശ്വിൻ നേടിയത്. ഇതിന് പിന്നാലെ ഓവറിലെ അവസാന പന്തിൽ സൂര്യകുമാർ പുറത്തായി. പെർതിലെ ദുഷ്‌കരമായ പിചിൽ സൂര്യകുമാർ ഉജ്വല ഇന്നിംഗ്‌സാണ് കളിച്ചത്. 40 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം 68 റൺസാണ് താരം നേടിയത്.
Keywords: Latest-Cricket-News, Latest-News, ICC-T20-World-Cup, Top-Headlines, Sports, Cricket, World, Virat Kohli, Rohit Sharma, South Africa, Runs, Suryakumar Yadav, T20 World Cup live score, T20 World Cup live score: India 133/9 in 20 overs. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.