World Cup | ടി20 ലോകകപ്: ഇന്‍ഡ്യയ്ക്ക് തകര്‍പ്പന്‍ ജയം; സിംബാബ്‌വെയെ 71 റണ്‍സിന് തറപറ്റിച്ചു
Nov 6, 2022, 16:55 IST
മെല്‍ബണ്‍: (www.kvartha.com) ടി20 ലോകകപ് സൂപര്‍ 12 ഘട്ടത്തിലെ അവസാന മത്സരത്തില്‍ സിംബാബ്‌യ്ക്കെതിരെ ഇന്‍ഡ്യയ്ക്ക് 71 റണ്‍സിസിന്റെ തകര്‍പ്പന്‍ ജയം. ഇന്‍ഡ്യന്‍ ടീം ഇതിനകം സെമി ഫൈനലില്‍ കടന്നിട്ടുണ്ട്. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണ് ടീമിനുള്ളത്. ടോസ് നേടിയ ഇന്‍ഡ്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ 20 ഓവറില്‍ അഞ്ച് വികറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. സിംബാബ്വേയ്ക്ക് 10 വികറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടാന്‍ മാത്രമാണ് കഴിഞ്ഞത്.
തുടക്കത്തില്‍ കെഎല്‍ രാഹുലും അവസാനം സൂര്യകുമാര്‍ യാദവും ഇന്‍ഡ്യയ്ക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. രാഹുല്‍ 35 പന്തില്‍ 51 റണ്‍സെടുത്തു. അതേസമയം സൂര്യകുമാര്‍ 25 പന്തില്‍ 61 റണ്‍സ് നേടി പുറത്താകാതെ നിന്നു. മത്സരത്തിന്റെ അവസാനം അവിശ്വസനീയമായ നിരവധി ഷോടുകളാണ് അദ്ദേഹം അടിച്ചത്. ആറ് ഫോറും നാല് സിക്‌സും സൂര്യകുമാര്‍ പറത്തി.
കോഹ്ലി 25 പന്തില്‍ 26 റണ്‍സെടുത്തു. കോഹ്ലിയും രാഹുലും ചേര്‍ന്ന് 48 പന്തില്‍ 60 റണ്‌സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെയുടെ ആദ്യ വികറ്റ് ആദ്യ പന്തില്‍ തന്നെ വീണു. പിന്നീട് തുടര്‍ചയായ ഇടവേളകളില്‍ വികറ്റ് വീണുകൊണ്ടേയിരുന്നു. 17.2 ഓവറിൽ 115 റൺസിന് എല്ലാവരും പുറത്തായി. 35 റൺസെടുത്ത റയാൻ ബർളാണ് ടോപ് സ്കോറർ. സികന്ദർ റാസ 34 റൺസ് നേടി.
ഇൻഡ്യക്കായി രവിചന്ദ്രന് അശ്വിൻ മൂന്ന് വികറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും രണ്ട് വികറ്റ് വീതവും ഭുവനേശ്വർ കുമാർ, അര്ഷ്ദീപ് സിങ്, അക്ഷർ പട്ടേൽ എന്നിവര് ഓരോ വികറ്റ് വീതവും നേടി. ആദ്യ സെമിയിൽ ന്യൂസിലൻഡ് ബുധനാഴ്ച സിഡ്നിയിൽ പാകിസ്താനെ നേരിടും. വ്യാഴാഴ്ച അഡ്ലെയ്ഡ് ഓവലിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇൻഡ്യയും ഇൻഗ്ലണ്ടും ഏറ്റുമുട്ടും.
Keywords: Latest-News, ICC-T20-World-Cup, World Cup, World, Cricket, Top-Headlines, Sports, Winner, Runs, Australia, India, Indian Team, India vs Zimbabwe, T20 World Cup: India beats Zimbabwe. < !- START disable copy paste -->
Keywords: Latest-News, ICC-T20-World-Cup, World Cup, World, Cricket, Top-Headlines, Sports, Winner, Runs, Australia, India, Indian Team, India vs Zimbabwe, T20 World Cup: India beats Zimbabwe. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.