ടി20 ലോകകപ്: മോശം ഫോമിലുള്ള വാര്‍ണര്‍ക്ക് പിന്തുണയുമായി സഹതാരം മാക്‌സ്‌വെല്‍
Oct 21, 2021, 14:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com 21.10.2021) ടി20 ലോകകപില്‍ ഓസ്‌ട്രേലിയയ്ക്ക് ഒരു പക്ഷെ ഏറ്റവും വലിയ ആശങ്ക ഡേവിഡ് വാര്‍ണറുടെ മോശം ഫോമായിരിക്കും. ഓസ്‌ട്രേലിയ കളിച്ച രണ്ട് സന്നാഹ മത്സരത്തിലും ഓസീസ് ഓപെണര്‍ നിരാശയാണ് സമ്മാനിച്ചത്. ന്യൂസിലന്‍ഡിനെതിരെ പൂജ്യത്തിനും ഇന്‍ഡ്യയ്‌ക്കെതിരെ ഒരു റണ്‍സ് മാത്രമാണ് താരത്തിന് എടുക്കാന്‍ സാധിച്ചത്. കഴിഞ്ഞ ഐപിഎല്‍ താരത്തിന് പ്രതിക്ഷയ്‌ക്കൊത്ത പ്രകടനം നടത്തനായില്ല. മോശം പ്രകടനത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനവും വാര്‍ണര്‍ക്ക് നഷ്ടമാവുകയും ടീമില്‍ അധികം ഇടം ലഭിക്കാതെയുമായി.
< !- START disable copy paste -->
Keywords: News, Cricket, IPL, World Cup, Sports, Australia, Indian Team, India, T20 World Cup: Doubting David Warner is an 'absolute no-no', says Glenn Maxwell.
< !- START disable copy paste -->
ഇപ്പോള്‍ വാര്‍ണര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്‍. വാര്‍ണറെ പോലുള്ള താരത്തെ എഴുതിത്തള്ളുന്നവര്‍ക്ക് അവസാനം നിരാശയായിരിക്കുമെന്നാണ് മാക്‌സി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ' നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിക്കുന്ന താരമാണ് വാര്‍ണര്‍. അദ്ദേഹത്തെ എഴുതിത്തള്ളറായിട്ടില്ല. എഴുതിത്തള്ളുന്നവര്‍ക്ക് അവസാനം നിരാശയായിരിക്കും. ടി20 ലോകകപില്‍ വാര്‍ണറുടെ വമ്പനടികള്‍ നമ്മുക്ക് കാണാം. അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തും. ആര്‍ക്കായാലും ഒരു മോശം സമയമുണ്ടാക്കും. അത്തരമൊരു സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോയികൊണ്ടിരിക്കുന്നത്. ടീമിലെ അവിഭാജ്യ ഘടകം തന്നെയാണ് വാര്‍ണര്‍.'
Keywords: News, Cricket, IPL, World Cup, Sports, Australia, Indian Team, India, T20 World Cup: Doubting David Warner is an 'absolute no-no', says Glenn Maxwell.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

