Records | ടി20 ലോകകപ്: ഒരു ആതിഥേയ രാജ്യവും ഇതുവരെ ടൂർണമെന്റിൽ വിജയിച്ചിട്ടില്ല; നിലവിലെ ചാംപ്യന്മാർക്കൊന്നും അടുത്ത തവണ ട്രോഫി നേടാനായില്ല! കൗതുകകരമായ ചില റെകോർഡുകൾ അറിയാം
Oct 18, 2022, 18:54 IST
സിഡ്‌നി: (www.kvartha.com) ട്വന്റി20 ലോകകപ് ചരിത്രത്തിൽ തകർക്കാൻ പ്രയാസമുള്ള നിരവധി റെകോർഡുകൾ ഉണ്ട്. അതേസമയം 'ശാപം പോലെയുള്ള' ചില സവിശേഷ റെകോർഡുകളും ഉണ്ട്. ഉദാഹരണത്തിന്, ഒരു ആതിഥേയ രാജ്യവും ഇതുവരെ ടൂർണമെന്റിൽ വിജയിച്ചിട്ടില്ല. ഇതിനു പുറമെ നിലവിലെ ചാംപ്യന്മാർക്കൊന്നും അടുത്ത തവണ ട്രോഫി നേടാനായിട്ടില്ല. അത്തരത്തിലുള്ള ചില റെകോർഡുകൾ പരിചയപ്പെടാം.
ആതിഥേയരായ ഒരു രാജ്യവും ഇതുവരെ ടൂർണമെന്റിൽ വിജയിച്ചിട്ടില്ല. ഇതുവരെ ദക്ഷിണാഫ്രിക, ഇൻഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഇൻഡ്യ, യുഎഇ/ഒമാൻ എന്നീ രാജ്യങ്ങളാണ് ആതിഥേയരായത്. ഇൻഡ്യ, പാകിസ്താൻ, ഇൻഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് (രണ്ട് തവണ), ശ്രീലങ്ക എന്നിവർ കിരീടം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. ഇനി ഓസ്‌ട്രേലിയക്ക് ജയിക്കാനാകുമോ ഇല്ലയോ എന്നത് കണ്ടറിയണം.
നിലവിലെ ജേതാക്കളും ആതിഥേയരുമായ ഓസ്‌ട്രേലിയക്ക് ടി20 ലോകകപിലെ ആദ്യ മത്സരം മറക്കാനാകാത്ത ഒന്നായിരുന്നു. 2007ൽ സിംബാബ്‌വെയ്‌ക്കെതിരെ അഞ്ച് വികറ്റിന് തോറ്റിരുന്നു. ഒരു മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെകോർഡ് ശ്രീലങ്കയുടെ പേരിലാണ്. 2007ൽ കെനിയയ്‌ക്കെതിരെ ആറിന് 260 റൺസ് നേടിയിരുന്നു. 15 വർഷമായി ഈ റെകോർഡ് തകർക്കപ്പെട്ടിട്ടില്ല.
ഒരു ഇനിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെകോർഡ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 2016 ടി20 ലോകകപിൽ ഇൻഗ്ലണ്ടിനെതിരെ 11 സിക്‌സറുകൾ അടിച്ചു. ടൂർണമെന്റിന്റെ ചരിത്രത്തിൽ 63 സിക്സറുകൾ നേടിയ ബാറ്റ്സ്മാൻ കൂടിയാണ് അദ്ദേഹം. ടൂർണമെന്റിലെ ആദ്യ ഹാട്രിക് ബ്രെറ്റ് ലീ നേടി. 2007ൽ ബംഗ്ലാദേശിനെതിരെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോർ എന്ന നാണംകെട്ട റെകോർഡാണ് നെതർലൻഡ്‌സ് സ്വന്തമാക്കിയത്. 2014ൽ ശ്രീലങ്കയ്‌ക്കെതിരെ 39 റൺസിന് പുറത്തായിരുന്നു. ലോകകപ് ചരിത്രത്തിൽ ഇതുവരെ ഒരു മത്സരം മാത്രമാണ് ‘ബോൾ ഔട്’ നിയമം വഴി തീരുമാനിച്ചത്. 2007ൽ പാകിസ്താനെതിരായ മത്സരം നിശ്ചിത 20 ഓവറിൽ സമനിലയിലായതിനെ തുടർന്ന് ‘ബോൾ ഔട്’ നിയമപ്രകാരം ഇൻഡ്യ വിജയിച്ചു. അടുത്ത വർഷം തന്നെ ഈ നിയമം നിർത്തലാക്കി.
രണ്ട് തവണ ടൂർണമെന്റ് ജേതാക്കളായ ഏക ടീമാണ് വെസ്റ്റ് ഇൻഡീസ്. 2012ൽ ആദ്യമായി കിരീടം നേടി. 2016ൽ രണ്ടാം തവണയും ജേതാക്കളായി. ടി20 ലോകകപിൽ ഇൻഡ്യക്കായി ഏറ്റവും കൂടുതൽ വികറ്റ് വീഴ്ത്തിയ ബൗളറാണ് രവിചന്ദ്രൻ അശ്വിൻ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.