Winner | ട്വന്റി20 ലോക കപിലെ ഇന്‍ഡ്യയുടെ ആദ്യ തോല്‍വിയില്‍ നിരാശയോടെ ആരാധകര്‍
Oct 30, 2022, 20:42 IST
ADVERTISEMENT
പെര്‍ത്: (www.kvartha.com) ട്വന്റി20 ലോക കപിലെ ഇന്‍ഡ്യയുടെ ആദ്യ തോല്‍വിയില്‍ നിരാശയോടെ ആരാധകര്‍. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ചെത്തിയ ഇന്‍ഡ്യയ്ക്കെതിരെ ദക്ഷിണാഫ്രിക അഞ്ചു വികറ്റു വിജയമാണു സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡ്യ ഒന്‍പതു വികറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങില്‍ അഞ്ചു വികറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ ദക്ഷിണാഫ്രിക വിജയത്തിലെത്തി. തുടക്കത്തില്‍ ദക്ഷിണാഫ്രികയുടെ മൂന്ന് വികറ്റുകള്‍ നഷ്ടമായപ്പോള്‍ ഇന്‍ഡ്യ വിജയിക്കുമെന്നാണ് കരുതിയിരുന്നത്.
ദക്ഷിണാഫ്രികയ്ക്കായി എയ്ഡന്‍ മര്‍ക്റാം (41 പന്തില്‍ 52), ഡേവിഡ് മിലര്‍ (46 പന്തില്‍ 59) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. രണ്ടാം ജയത്തോടെ അഞ്ചു പോയിന്റുമായി ഗ്രൂപ് രണ്ടില്‍ ദക്ഷിണാഫ്രിക ഒന്നാമതെത്തി. നാലു പോയിന്റുള്ള ഇന്‍ഡ്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡ്യ പതറിക്കൊണ്ടാണു ബാറ്റിങ് തുടങ്ങിയത്. ഇന്‍ഡ്യയെ പേസര്‍ ലുങ്കി എന്‍ഗിഡിയും വെയ്ന്‍ പാര്‍നെലുമാണ് തകര്‍ത്തെറിഞ്ഞത്. എന്‍ഗിഡി നാലും പാര്‍നെല്‍ മൂന്നും വികറ്റുകള്‍ സ്വന്തമാക്കി.

വെയ്ന്‍ പാര്‍നല്‍ എറിഞ്ഞ ആദ്യ ഓവര്‍ റണ്ണൊന്നുമെടുക്കാതെയാണു കെ എല്‍ രാഹുല്‍ പൂര്‍ത്തിയാക്കിയത്. രോഹിത് ശര്‍മ ബൗണ്ടറികള്‍ കണ്ടെത്തിത്തുടങ്ങിയെങ്കിലും നിലയുറപ്പിക്കാനായില്ല. സ്കോര്‍ 23 ല്‍ നില്‍ക്കെ രോഹിത്തിനെ എന്‍ഗിഡി സ്വന്തം പന്തില്‍ ക്യാചെടുത്തു പുറത്താക്കി. തൊട്ടുപിന്നാലെ എയ്ഡന്‍ മര്‍ക്റാമിന്റെ ക്യാചില്‍ രാഹുലും മടങ്ങി. രണ്ടു ഫോറുകള്‍ നേടി തുടങ്ങിയ വിരാട് കോലിക്കും അടിതെറ്റി.
സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറി നേടി. 40 പന്തുകള്‍ നേരിട്ട സൂര്യ 68 റണ്‍സെടുത്തു പുറത്തായി. കെ എല്‍ രാഹുല്‍ (14 പന്തില്‍ 9), രോഹിത് ശര്‍മ (14 പന്തില്‍ 15), വിരാട് കോലി (11 പന്തില്‍ 12), ഹാര്‍ദിക് പാണ്ഡ്യ (രണ്ട്), ദീപക് ഹൂഡ (പൂജ്യം), ദിനേഷ് കാര്‍ത്തിക്ക് ( 15 പന്തില്‍ ആറ്), ആര് അശ്വിന് (11 പന്തില്‍ ഏഴ്), മുഹമ്മദ് ശമി (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ മറ്റു ഇന്‍ഡ്യന്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍. കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ വികറ്റുകള്‍ എന്‍ഗിഡി സ്വന്തമാക്കി.
ബാദയുടെ ക്യാചിലായിരുന്നു കോലിയുടെ പുറത്താകല്‍. സൂര്യകുമാര്‍ യാദവ് പിടിച്ചു നിന്നപ്പോള്‍ ദീപക് ഹൂഡയും (പൂജ്യം) ഹാര്‍ദിക് പാണ്ഡ്യയും (രണ്ട്) വന്നപോലെ മടങ്ങി. 8.3 ഓവറില്‍ 49 റണ്‍സെടുക്കുന്നതിനിടെ ഇന്‍ഡ്യയ്ക്ക് അഞ്ചു വികറ്റുകള്‍ നഷ്ടമായി. ദിനേഷ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് സൂര്യ ഇന്‍ഡ്യന്‍ സ്കോര്‍ 100 കടത്തി.

കാര്‍ത്തിക്ക്, ആര് അശ്വിന്, സൂര്യകുമാര്‍ യാദവ് എന്നിവരുടെ വികറ്റുകള്‍ വെയ്ന്‍ പാര്നെലിനാണ്. മുഹമ്മദ് ശമി റണ്‍ ഔടായി. ഇന്‍ഡ്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ (ആറു പന്തില്‍ നാല്), അര്‍ഷ്ദീപ് സിങ് (ഒരു പന്തില്‍ രണ്ട്) എന്നിവര്‍ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രികയ്ക്ക് രണ്ടു വികറ്റുകള്‍ നഷ്ടമായിരുന്നു. മൂന്ന് പന്തില്‍ ഒരു റണ്ണെടുത്ത ക്വിന്റന്‍ ഡി കോകിനെ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ കെ എല്‍ രാഹുല്‍ ക്യാചെടുത്തു പുറത്താക്കി. ഇതേ ഓവറില്‍ തന്നെ റിലീ റൂസോയെ അര്‍ഷ്ദീപ് എല്‍ബിയില്‍ കുടുക്കി. ദക്ഷിണാഫ്രിക ക്യാപ്റ്റന്‍ ടെംബ ബാവുമ 15 പന്തില്‍ പത്ത് റണ്‍സെടുത്തു. മുഹമ്മദ് ശമിയുടെ പന്തില്‍ വികറ്റ് കീപര്‍ ദിനേഷ് കാര്‍ത്തിക്ക് ക്യാചെടുത്താണ് ബാവുമയെ മടക്കിയത്.
തുടര്‍ന്ന് എയ്ഡന്‍ മര്‍ക്റാമും ഡേവിഡ് മിലറും ചേര്‍ന്നതോടെ ദക്ഷിണാഫ്രിക സ്കോര്‍ 100 പിന്നിട്ടു. 38 പന്തില്‍ മര്‍ക്റാം അര്‍ധ സെഞ്ചുറി തികച്ചു. തൊട്ടുപിന്നാലെ മര്‍ക്റാമിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ കളിപിടിക്കാന്‍ ശ്രമിച്ചു. ട്രിസ്റ്റന്‍ സ്റ്റബ്സ് ആറു പന്തില്‍ ആറു റണ്‍സെടുത്തു പുറത്തായി. എന്നാല്‍ പുറത്താകാതെ നിന്ന ഡേവിഡ് മിലര്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ദക്ഷിണാഫ്രികയെ വിജയത്തിലെത്തിച്ചു.
46 പന്തുകളില്‍നിന്ന് 56 റണ്‍സാണു മിലര്‍ അടിച്ചെടുത്തത്. റണ്‍ ഔട്, ക്യാച് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും ഇന്‍ഡ്യയ്ക്കു തിരിച്ചടിയായി. അര്‍ഷ്ദീപ് സിങ് രണ്ടു വികറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ശമി, ഹാര്‍ദിക് പാണ്ഡ്യ, ആര് അശ്വിന് എന്നിവര്‍ ഓരോ വികറ്റു വീതവും നേടി.
Keywords: T20 World Cup 2022: South Africa beat India by 5 wickets, jump to top of the standings, London, News, Sports, Cricket, Winner, South Africa, World.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.