ധാക്ക: ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡുമായുള്ള മത്സരത്തില്‍ ഓവര്‍ നിരക്ക് കുറഞ്ഞതിന്റെ പേരില്‍ സൗത്ത് ആഫ്രിക്കന്‍ ടീമിന് ഐ.സി.സി പിഴചുമത്തി. കളി നിശ്ചിത സമയത്തില്‍ നിന്നും ദക്ഷിണാഫ്രിക്ക രണ്ട് ഓവര്‍ പുറകിലായതാണ് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് അടക്കമുള്ള ഐ.സി.സി പാനല്‍ പിഴ ചുമത്താന്‍ കാരണം.
മത്സരത്തില്‍ ദക്ഷിണാഫ്രിക്ക രണ്ട് റണ്‍സിന് ജയിച്ചിരുന്നു. ക്യാപ്ടന്‍ ഡുപ്ലസിസ് മാച്ച് ഫീയുടെ 40 ശതമാനവും മറ്റ് ടീം അംഗങ്ങള്‍ 20 ശതമാനവും പിഴയായി ഒടുക്കണം. കൂടാതെ അടുത്ത 12 മാസത്തേക്ക് വീണ്ടും ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടാല്‍ പിഴകൂടാതെ ക്യാപ്ടന്‍ ഡുപ്ലെസിസിന് ഒരു കളിയില്‍ പുറത്തിരിക്കേണ്ടിവരുമെന്നും മാച്ച് റഫറി ശ്രീനാഥ് കളിക്കാര്‍ക്ക് താക്കീത് നല്‍കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.