ട്വന്റി ട്വന്റി ലോകകപ്പ്: ആറു റണ്‍സ് തോല്‍വി, ഹോളണ്ട് പടിക്കല്‍ കൊണ്ട് കലമുടച്ചു

 


ധാക്ക: അവസാനം നെതര്‍ലന്‍ഡ് പടിക്കല്‍ കൊണ്ട് വന്ന് കലമുടച്ചു. ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കാനുള്ള സുവര്‍ണാവസരമാണ് മധ്യനിര ബാസ്മാന്മാരുടെ ഉത്തരവാദിത്വമില്ലാത്ത ബാറ്റിംഗിയിലൂടെ നെതര്‍ലന്‍ഡ് കളഞ്ഞ് കുളിച്ചത്. ആറു റണ്‍സിനാണ്  ദക്ഷിണാഫ്രിക്കയോട് നെതര്‍ലന്‍ഡ് പരാജയം സമ്മതിച്ചത്.  സ്‌കോര്‍ ദക്ഷിണാഫ്രിക്ക 145/9 (20), നെതര്‍ലന്‍ഡ് 139 (18.4). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ അതിശയപ്പെടുത്തുന്ന പ്രകടനമായിരുന്നു ഓറഞ്ച് പട പുറത്തെടുത്തത്.

കഴിഞ്ഞ ശ്രീലങ്കയുമായുള്ള മത്സരത്തില്‍ ട്വന്റി-ട്വന്റിയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായ ടീമിനെയായിരുന്നില്ല ദക്ഷിണാഫ്രിക്ക കണ്ടത്. അച്ചടക്കമേറിയ ബൗളിംഗും അത്യുഗ്രന്‍ ഫീല്‍ഡിഗുമായി അവര്‍ ദക്ഷിണാഫ്രിക്കയെ വരിഞ്ഞ് മുറുക്കുകയായിരുന്നു. ഹാഷിം ആമ്‌ലയാണ് (43) ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്ടന്‍ ഡുപ്ലസിസ് (24), ഡിവില്ലേഴ്‌സ് (21) റണ്‍സുമെടുത്ത് പുറത്തായി. നാലോവറില്‍ 19 റണ്‍സ് വഴങ്ങി ദക്ഷിണാഫ്രിക്കയുടെ അഞ്ച് മുന്‍നിരവിക്കറ്റുകള്‍ പിഴുത ഫാസ്റ്റ് ബൗളര്‍ മാലിക് അസ്ഹാനാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ് ഓപ്പണര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. ആറാമത്തെ ഓവറില്‍ തന്നെ ഹോളണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ അമ്പത് റണ്‍സ് തികച്ചു. 28 പന്തില്‍ 51 റണ്‍സെടുത്ത സ്റ്റീഫന്‍ മൈബറാണ് നെതര്‍ലന്‍ഡ് സ്‌കോറിന് ജീവന്‍ വപ്പിച്ചത്. എട്ട് ഫോറിന്റെയും രണ്ട് സിക്‌സറുകളുടേയും സഹായത്തോടെയാണ് മൈബര്‍ അര്‍ദ്ധ സെഞ്ചറി തികച്ചത്.   

ടീം സ്‌കോര്‍ 82ല്‍ നില്‍ക്കുമ്പോള്‍ മൈബര്‍ പുറത്താക്കി അതുവരെ ചിത്രത്തിലില്ലാതിരുന്ന ദക്ഷിണാഫ്രിക്ക തിരിച്ചുവരികയായിരുന്നു. തുടര്‍ന്ന് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. വന്നവര്‍ക്കൊന്നും പിടിച്ചു നില്‍ക്കാനായില്ല. അവസാന ആറുവിക്കറ്റുകള്‍ 23 റണ്‍സിനിടെ കളഞ്ഞുകുളിച്ചാണ് ഓറഞ്ച് പട തോല്‍വി ചോദിച്ചുവാങ്ങിയത്. നാലോവറില്‍ 21 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത ഇമ്രാന്‍ താഹിറാണ് കളിയുടെ ഗതി മാറ്റിമറിച്ചത്. വിജയത്തോടെ ഗ്രൂപ്പ് എ ശ്രീലങ്കക്ക് കീഴില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. ഒരു കളിയും ജയിക്കാത്ത നെതര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്തും.

ട്വന്റി ട്വന്റി ലോകകപ്പ്: ആറു റണ്‍സ് തോല്‍വി, ഹോളണ്ട് പടിക്കല്‍ കൊണ്ട് കലമുടച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Sports, Cricket, 20-20 World Cup, South Africa, Holland, Beat by 6 Runs,Imran Tahir,Stephen Myburg, Excellent performance, Dhaka, Bangaladesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia