സുശീല്‍ കുമാറിന് വെള്ളി

 


സുശീല്‍ കുമാറിന് വെള്ളി
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്സില്‍ സുശീല്‍ കുമാര്‍ പുതിയ ചരിത്രം കുറിച്ചു. പുരുഷന്മാരുടെ 66 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെള്ളിമെഡല്‍ നേടിയാണ് സുശീലിന്റെ ചരിത്രനേട്ടം. തുടര്‍ച്ചയായി രണ്ടു ഒളിംപിക്സുകളില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍താരവുമായി സുശീല്‍.

സുവര്‍ണ പ്രതീക്ഷയുമായി ഇറങ്ങിയ സുശീലിനെ ഫൈനലില്‍ ജപ്പാന്രെന്റെ തത്‌സുഹിരോ യൊനേമിറ്റ്‌സുവാണ് പരാജയപ്പെടുത്തിയത്.

സുശീലിന്റെ വെളളിയോടെ ലണ്ടന്‍ ഒളിന്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം രണ്ടു വെള്ളി, നാലു വെങ്കലം എന്നിവ ഉള്‍പ്പെടെ ആറായി.

പ്രീക്വാര്‍ട്ടറില്‍ 2008ലെ ബീജിങ് ബെയ്ജിംഗ് ഒളിംപിക്സിസിലെ സ്വര്‍ണ മെഡല്‍ ജേതാവ് തുര്‍ക്കിയുടെ റംസാന്‍ സാഹിനെ 3-1ന് അട്ടിമറിച്ചായിരുന്നു സുശീലിന്റെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ ഉസ്ബക്കിസ്ഥാന്റെ ഇക്തിയോര്‍ നവ്‌റിസോവിനെ 6–3ന് മലര്‍ത്തിയടിച്ച് സുശീല്‍ സെമിയിലേക്ക് കുതിച്ചു.

കസാക്കിസ്ഥാന്റെ തനാട്ടറോവ് അക്‌സുറെയെ ആയിരുന്നു സെമിയില്‍ നേരിട്ടത്. ആദ്യ റൗണ്ടില്‍ 3–0ന് മുന്നിട്ടു നില്‍ക്കുകയായിരുന്ന സുശീല്‍. എന്നാല്‍ രണ്ടാം റൗണ്ടില്‍ കസാക് താരം മൂന്ന് പോയിന്റ് നേടി ഒപ്പത്തിനൊപ്പമെത്തി. മൂന്നാം റൗണ്ട് 6–3ന് സ്വന്തമാക്കി സുശീല്‍ ഫൈനലിലെത്തുകയായിരുന്നു. ബെയ്ജിംഗില്‍ നേടിയ വെങ്കലം സുശീല്‍​ഇത്തവണ വെളളിമെഡലാക്കി മാറ്റി.

SUMMARY: India will not have a gold medal to show from the London Olympic Games as wrestler Sushil Kumar settled for a silver in the 66kg freestyle category on Sunday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia