Suryakumar Yadav | ട്വന്റി 20യില്‍ ഒരു വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്‍ഡ്യന്‍ താരമായി സൂര്യകുമാര്‍ യാദവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മെല്‍ബണ്‍: (www.kvartha.com) ട്വന്റി 20 ലോകകപില്‍ സിംബാബ്വെയ്‌ക്കെതിരായ സൂപര്‍ 12 മത്സരത്തിനിടെ ഇന്‍ഡ്യന്‍ താരം സൂര്യകുമാര്‍ യാദവ് മറ്റൊരു റെകോര്‍ഡ് മറികടന്നു. ഈ വര്‍ഷം 1000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ അന്താരാഷ്ട്ര ട്വന്റി 20 റണ്‍സ് നേടുന്ന ആദ്യ ഇന്‍ഡ്യന്‍ ക്രികറ്റ് താരമായി അദ്ദേഹം മാറി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ താരമാണ് സൂര്യകുമാര്‍ യാദവ്. 2021ല്‍ 1326 റണ്‍സ് നേടിയ പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് മുന്നില്‍.
           
Suryakumar Yadav | ട്വന്റി 20യില്‍ ഒരു വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്‍ഡ്യന്‍ താരമായി സൂര്യകുമാര്‍ യാദവ്

2022 ല്‍ ടി20യില്‍ ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറികളും ഉള്‍പെടെ 1006 റണ്‍സ് ആണ് സൂര്യകുമാറിന്റെ ഇതുവരെയുള്ള സമ്പാദ്യം. തന്റെ 28-ാം ടി20 അന്താരാഷ്ട്ര ഇനിംഗ്‌സിലാണ് അദ്ദേഹം റെകോര്‍ഡ് കുറിച്ചത്. ഈ കലന്‍ഡര്‍ വര്‍ഷം ടി20 മത്സരങ്ങളില്‍ 1000 റണ്‍സ് നേടുന്ന ലോകത്തിലെ ഏക ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍.
  
Suryakumar Yadav | ട്വന്റി 20യില്‍ ഒരു വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്‍ഡ്യന്‍ താരമായി സൂര്യകുമാര്‍ യാദവ്

പാകിസ്താന്റെ വികറ്റ് കീപര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. ഈ വര്‍ഷം ഇതുവരെ 924 അന്താരാഷ്ട്ര ടി20 റണ്‍സാണ് റിസ്വാന്‍ നേടിയത്. നാല് ദിവസം മുമ്പ് ടി20 ഐസിസി റാങ്കിംഗില്‍ റിസ്വാനെ മറികടന്ന് സൂര്യകുമാര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

Keywords:  Latest-News, World Cup, ICC-T20-World-Cup, World, Top-Headlines, Sports, Cricket, Runs, India, Indian Team, Australia, Suryakumar Yadav, Suryakumar Yadav becomes first Indian, second player overall to score 1000 runs in a calendar year.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia