SWISS-TOWER 24/07/2023

മുന്‍ ഇന്ത്യന്‍ ക്രികെറ്റ് താരം സുരേഷ് റെയ്ന, ബോളിവുഡ് താരം സൂസന്ന ഖാന്‍ ഗായകന്‍ ഗുരു റന്ധാവ എന്നിവര്‍ മുംബൈയില്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 22.12.2020) മുന്‍ ഇന്ത്യന്‍ ക്രികെറ്റ് താരം സുരേഷ് റെയ്ന, ബോളിവുഡ് താരം സൂസന്ന ഖാന്‍ എന്നിവര്‍ മുംബൈയില്‍ അറസ്റ്റില്‍. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് റെയ്നയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചതായി സഹര്‍ പൊലീസ് വ്യക്തമാക്കി. 
Aster mims 04/11/2022
സുരേഷ് റെയ്ന, സൂസന്ന എന്നിവരെ കൂടാതെ ഗായകന്‍ ഗുരു റന്ധാവ ഉള്‍പ്പെടെ 34 പേരെയാണ് റെയ്ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗണ്‍ ഫ്ളൈ ക്ലബില്‍ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. 
മുന്‍ ഇന്ത്യന്‍ ക്രികെറ്റ് താരം സുരേഷ് റെയ്ന, ബോളിവുഡ് താരം സൂസന്ന ഖാന്‍  ഗായകന്‍ ഗുരു റന്ധാവ എന്നിവര്‍ മുംബൈയില്‍ അറസ്റ്റില്‍
ഐപിസി സെക്ഷന്‍ 188, 269, 34 എന്നീ വകുപ്പുകളാണ് സുരേഷ് റെയ്ന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സമയപരിധി കഴിഞ്ഞും പ്രവര്‍ത്തിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നീ കാരണങ്ങളുടെ പേരിലാണ് ഡ്രാഗ് നോഫ് ളൈ പബില്‍ പൊലീസ് റെയ്ഡ് നടത്തിയത്. 

പുതിയ കോവിഡ് വൈറസിന്റെ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നതിന് ഇടയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഏരിയകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ന്യൂ ഇയറിന് മുന്‍പായി മുന്നൊരുക്കം എന്ന നിലയില്‍ ഡിസംബര്‍ 22 മുതല്‍ ജനുവരി അഞ്ചു വരെ പല നിയന്ത്രണങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords:  Suresh Raina, Sussanne Khan arrested in raid at Mumbai club for violating Covid norms, Mumbai, News, Cricket, Sports, Arrested, Bail, Maharashtra, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia