ആദ്യ ഒളിംപിക്സില്‍ തന്നെ പങ്കെടുത്ത ഐറ്റങ്ങളില്‍ എല്ലാം സ്വര്‍ണം നേടിയ താരം; എന്നാൽ നേരിടേണ്ടി വരുന്നതോ സൈബർ ആക്രമണവും

 


ടോക്യോ: (www.kvartha.com 30.07.2021) തന്‍റെ ആദ്യ ഒളിംപിക്സില്‍ തന്നെ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സ്വര്‍ണം നേടിയ ദക്ഷിണ കൊറിയന്‍ അമ്പെയ്ത്ത്കാരി അന്‍ സന്‍. പക്ഷെ 'സ്വര്‍ണതാരത്തിന്' നേരിടേണ്ടിവരുന്നത് വലിയ സൈബര്‍ ആക്രമണമാണ്, കാരണമോ അവരുടെ തല മുടിയും. അവർ ഒരു ഫെമിനിസ്റ്റ് അനുകൂലിയാണ് എന്ന് പറഞ്ഞാണ് സൈബര്‍ ആക്രമണം.

വനിതകളുടെ വ്യക്തിഗത ഇനം, വനിതകളും ടീം ഇനം, മിക്സ്ഡ് ഇനം എന്നിങ്ങനെ മൂന്ന് ഇനത്തിലാണ് ഈ സിയോളുകാരി സ്വർണം സ്വന്തമാക്കിയത്.

വനിത വിഭാഗത്തില്‍ ദക്ഷിണ കൊറിയയുടെ ഒമ്പതാമത്തെ തുടര്‍ച്ചയായ സ്വര്‍ണമാണിത്. 6-0 ത്തിന് റഷ്യന്‍ ടീമിനെയാണ് ഇവര്‍ തോല്‍പിച്ചത്. ടോക്യോ ഒളിംപിക്സില്‍ ആദ്യമായാണ് മിക്സ്ഡ് ആര്‍ചറി ഉള്‍പ്പെടുത്തിയത്. അതിലും കിം ജെ ഡോകിനൊപ്പം ചേര്‍ന്ന് അന്‍ സന്‍ സ്വര്‍ണം നേടിയിരുന്നു.

ആദ്യ ഒളിംപിക്സില്‍ തന്നെ സ്വര്‍ണങ്ങള്‍ വാരിക്കൂട്ടിയ താരം കൊറിയയില്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് സൈബര്‍ ആക്രമണവും തുടങ്ങിയത്. സൗത് കൊറിയയില്‍ ശക്തി പ്രാപിക്കുന്ന ചില ആന്‍റി ഫെമിനിസ്റ്റ് ചിന്താഗതിക്കാരാണ് വെട്ടിയ മുടിയുടെ പേരില്‍ 2001 ല്‍ ജനിച്ച ഈ പെണ്‍കുട്ടിക്കെതിരെ നീങ്ങുന്നത് എന്നാണ് റോയിടേര്‍സ് റിപോര്‍ട് ചെയ്യുന്നത്.

ആദ്യ ഒളിംപിക്സില്‍ തന്നെ പങ്കെടുത്ത ഐറ്റങ്ങളില്‍ എല്ലാം സ്വര്‍ണം നേടിയ താരം; എന്നാൽ നേരിടേണ്ടി വരുന്നതോ സൈബർ ആക്രമണവും


നേരത്തെ ഇവരുടെ ഹെയര്‍ സ്റ്റെല്‍ സംബന്ധിച്ച് അവരോട് ചോദിക്കാനിരുന്ന മാധ്യമ പ്രവര്‍ത്തകരെ കോച് തന്നെ വിലക്കിയിരുന്നു. ഇത്തരം അനാവശ്യ ചോദ്യങ്ങളും, വിവാദങ്ങളും വേണ്ടെന്നാണ് കോച് കഴിഞ്ഞ ദിവസം പറഞ്ഞത്.

അടുത്തിടെയായി, സ്ത്രീകളുടെ അവകാശം സംബന്ധിച്ചുള്ള പൊതുനിയമം പാസാക്കുന്നത് കൊറിയയില്‍ വലിയ ചര്‍ച സൃഷ്ടിക്കുന്നതിനിടെയാണ് ഹെയര്‍കട് ചര്‍ചയായത്.

അതേ സമയം രാജ്യത്തിന്‍റെ അഭിമാനമായ ഒരു താരത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് അപലപിക്കപ്പെടേണ്ട കാര്യമാണ് എന്നാണ് ദക്ഷിണകൊറിയന്‍ ആര്‍ചറി അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞത്.

Keywords:  News, Tokyo-Olympics-2021, Tokyo, Olympics, Sports, South Korea, World, Archer An San, Korean archer An San, Support for Korean archer An San after anti-feminist trolls ask for her medals to be taken away.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia