മഴഭീഷണിക്കിടെ കേരള സൂപ്പർ ലീഗിന് കണ്ണൂരിൽ തുടക്കം; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സും തൃശൂർ മാജിക്കും ഏറ്റുമുട്ടും
ADVERTISEMENT
● കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്
● 16,000 പേർക്കാണ് കളി കാണാൻ സ്റ്റേഡിയത്തിൽ സൗകര്യമുള്ളത്
● വൈകിട്ട് 6 മണിക്ക് സംഗീത പരിപാടികളോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും
● ടിക്കറ്റ് നിരക്കുകൾ 199 രൂപ മുതൽ 1999 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്
● സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനായി വിവിധ ഗേറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്
കണ്ണൂർ: (KVARTHA) മഴഭീഷണിക്കിടെ കാൽപ്പന്തിൻ്റെ ആവേശം വാനോളമുയർത്തിക്കൊണ്ട് കേരള സൂപ്പർ ലീഗ് മൂന്നാം സീസണിന് വെള്ളിയാഴ്‌ച (സെപ്റ്റംബർ 25) കണ്ണൂരിൽ തുടക്കമാകും. രാത്രി 8-ന് കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്സി റണ്ണറപ്പായ തൃശൂർ മാജിക് എഫ്സിയെ നേരിടുമെന്ന് കണ്ണൂർ വാരിയേഴ്‌സ് ചെയർമാൻ ഡോ. എംപി ഹസ്സൻകുഞ്ഞി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
16,000 പേർക്കാണ് കളി കാണാൻ സൗകര്യമുണ്ടാവുക. വൈകിട്ട് അഞ്ച് മുതൽ ടിക്കറ്റുമായി സ്റ്റേഡിയത്തിൽ പ്രവേശിക്കാം. വൈകിട്ട് ആറ് മണിക്ക് സംഗീത പരിപാടികളോടെ സൂപ്പർ ലീഗ് സീസൺ മൂന്നിന് തുടക്കമാകുമെന്നും ഡയറക്ടർ കെഎം വർഗീസ്, പരിശീലകൻ ആൻഡ്രൂ ചെർന്നിഷൊവ്, ക്യാപ്റ്റൻ ഏർണെസ്‌റ്റ് ലവ് സംബ, തൃശൂർ മാജിക് എഫ്സി ടീം മാനേജർ അസ്‌ലം എന്നിവർ അറിയിച്ചു.
ടിക്കറ്റ് നിരക്കുകളും വിതരണവും
ഗ്യാലറി മുതൽ ഡയറക്ടർ ബോക്സ് വരെയാണ് ടിക്കറ്റുകളുള്ളത്. 199 രൂപ മുതൽ 1999 രൂപ വരെയാണ് വില. 199 രൂപയ്ക്ക് ജനറൽ സൗത്ത് ഗ്യാലറി, ബഫ് ഗ്യാലറി എന്നിവയും, 499 രൂപയ്ക്ക് പ്രീമിയം ബോക്സ്, ഫാമിലി ടിക്കറ്റ് എന്നിവയും ലഭിക്കും. ഫാമിലി ടിക്കറ്റിൽ 12 വയസ്സിന് താഴെയുള്ള 2 കുട്ടികൾക്കും പ്രവേശിക്കാം. 1999 രൂപയുടേതാണ് ഡയറക്ടർ ബോക്സ്.
ജവഹർ സ്റ്റേഡിയത്തിലെ അഞ്ച് ഹോം മത്സരങ്ങളുടെയും ടിക്കറ്റുകൾ [kannurwarriorsfc(dot)com], [skillboxes(dot)com] എന്നീ വെബ്സൈറ്റുകളിലും ആപ്ലിക്കേഷനിലും ലഭ്യമാണ്. ഓഫ്‌ലൈൻ ടിക്കറ്റുകൾ പോലീസ് പരേഡ് ഗ്രൗണ്ടിനുസമീപം പ്രത്യേകം തയാറാക്കിയ ബോക്‌സ് ഓഫീസിലും ലഭിക്കും.
ഗേറ്റ് വിവരങ്ങൾ
ടിക്കറ്റിൽ രേഖപ്പെടുത്തിയ സ്ഥലത്തേക്ക് മാത്രമാകും മത്സരം കാണാനെത്തുന്നവർക്ക് പ്രവേശനം അനുവദിക്കുക.
● പ്ലാറ്റിനം സ്റ്റാൻഡ്, പ്രീമിയം ബോക്സ്, വിവിഐപി ബോക്സ് എന്നിവയുള്ളവർ മലവർ കാർഗിൽ റോഡിൽ ജില്ലാ സഹകരണ ബാങ്കിന് എതിർവശത്തെ ഗേറ്റ് നമ്പർ ഒന്നിലൂടെയാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടത്.
● ഫാമിലി സ്റ്റാൻഡിലേക്കും എവേ ഫാൻസ് ടിക്കറ്റുള്ളവരും ഗേറ്റ് നമ്പർ രണ്ട് വഴിയും പ്രവേശിക്കണം.
● മറൈനേഴ്‌സ് ഫോർട്ട് ടിക്കറ്റുള്ളവർ ഗേറ്റ് നമ്പർ മൂന്ന് വഴിയും പ്രവേശിക്കണം.
● ജനറൽ സൗത്ത് ഗ്യാലറി ടിക്കറ്റുള്ളവർ ഗേറ്റ് നാല് വഴിയും പ്രവേശിക്കണം.
● ഡയറക്ടേഴ്‌സ് ബോക്സിന് ഗേറ്റ് അഞ്ച് വഴിയും പ്രവേശനം അനുവദിക്കും.
● ഹോസ്പിറ്റാലിറ്റി സ്റ്റാൻഡ് ടിക്കറ്റ് ഉള്ളവർ ഗേറ്റ് ആറ് വഴിയും, ബഫ് ടിക്കറ്റുള്ളവർ ആറ്, ഏഴ് ഗേറ്റുകൾ വഴിയുമാണ് പ്രവേശിക്കേണ്ടത്.
● എല്ലാ ഗ്യാലറിയുടെയും ഇരുവശങ്ങളിലായി ഓരോ ബയോ ടോയ്‌ലറ്റുകൾ ഒരുക്കിയിട്ടുണ്ട്.
നിരോധിച്ച വസ്തുക്കൾ
പവർ ബാങ്ക്, സിഗരറ്റ്, ലൈറ്റർ, സെൽഫി സ്റ്റിക്ക്, നാണയങ്ങൾ, വിസിൽ, ഗ്ലാസ് കുപ്പികൾ, കുട, ഹെൽമറ്റ്, ഡിഎസ്എൽആർ ക്യാമറ, ആയുധങ്ങൾ, വളർത്തുമൃഗങ്ങൾ, ലേസർ, ലഹരി ഉൽപന്നങ്ങൾ, വീഡിയോ ക്യാമറ, ഡ്രോണുകൾ, ടിൻ, ക്യാൻസ്, സംഗീത ഉപകരണങ്ങൾ, കുത്തുന്ന വസ്തുക്കൾ, അപകടകരമായ വസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ, പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ, പടക്കങ്ങൾ എന്നിവയുമായി സ്റ്റേഡിയത്തിൽ പ്രവേശനമില്ല.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The third season of the Super League Kerala kicks off today at Kannur Municipal Jawahar Stadium with an opening clash between defending champions Kannur Warriors FC and runners-up Thrissur Magic FC.
#Kvartha #KeralaSuperLeague #KSLSeason3 #KannurWarriorsFC #ThrissurMagicFC #KannurJawaharStadium #KeralaFootball #MalayalamNews
