Sunil Gavaskar | 'നിങ്ങള്‍ക്ക് മെലിഞ്ഞ ആണ്‍കുട്ടികളെ വേണമെങ്കില്‍ ഫാഷന്‍ ഷോയ്ക്ക് പോകൂ'; സര്‍ഫറാസ് ഖാനെ അവഗണിച്ചതിന് സെലക്ടര്‍മാരെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍
Jan 21, 2023, 10:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) മുംബൈ ക്രികറ്റ് താരം സര്‍ഫറാസ് ഖാനെ അവഗണിച്ചതിന് സെലക്ടര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്‍ഡ്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി ഗംഭീര പ്രകടനം നടത്തിയിട്ടും സര്‍ഫറാസ് ഖാനെ ഇന്‍ഡ്യന്‍ ടീമില്‍ ഉള്‍പെടുത്താത്തതിനെതിരെയാണ് ഗവാസ്‌കര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിങ്ങള്‍ക്ക് മെലിഞ്ഞ ആണ്‍കുട്ടികളെ മാത്രമാണ് വേണ്ടതെങ്കില്‍ ഫാഷന്‍ ഷോയ്ക്ക് പോകൂവെന്നും ക്രിക്കറ്റ് കളിക്കാന്‍ മോഡലുകളെ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു. അവരുടെ കയ്യില്‍ ബാറ്റും പന്തും കൊടുത്തു കളിക്കാന്‍ ആവശ്യപ്പെടാം. താരങ്ങളുടെ വലുപ്പമനുസരിച്ചല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്, അവരുടെ സ്‌കോറും നേടിയ വികറ്റുകളും നോക്കൂവെന്നും ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു ഗാവസ്‌കര്‍ പറഞ്ഞു. സര്‍ഫറാസ് സെഞ്ചറികള്‍ നേടിയ ശേഷവും കളിക്കുന്നുണ്ടെന്നും ക്രികറ്റ് കളിക്കാനുള്ള ഫിറ്റ്‌നസ് ഉണ്ടെന്നും ഗവാസ്‌കര്‍ വാദിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഇടം കിട്ടാതായതോടെ താന്‍ കരഞ്ഞുപോയെന്ന് സര്‍ഫറാസ് ഖാന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ടീം പ്രഖ്യാപിച്ച ദിവസം മുഴുവന്‍ ഞാന്‍ ദുഃഖത്തിലായിരുന്നുവെന്നും ഞങ്ങള്‍ ഗുവാഹതിയില്‍നിന്ന് ഡെല്‍ഹിയിലേക്കു പോകുമ്പോള്‍ ഞാന്‍ വലിയ ഒറ്റപ്പെടലാണ് അനുഭവിച്ചതെന്നും ശരിക്കും കരഞ്ഞുപോയെന്നുമായിരുന്നു സര്‍ഫറാസിന്റെ പ്രതികരണം.
Keywords: News,National,India,Mumbai,Sports,Cricket,Cricket Test,Top-Headlines,Latest-News,Criticism,Player,Sunil Gavasker, Sunil Gavaskar slams selectors for ignoring Sarfaraz Khan: If you want slim guys, go to a fashion show
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

