ടെസ്റ്റ് നടക്കുന്നത് ചൂടുള്ള ദിവസങ്ങളിലാണെങ്കില്‍ ജയിക്കും; ആരംഭിക്കാനിരിക്കുന്ന ഇന്‍ഡ്യ-ഇന്‍ഗ്ലന്‍ഡ് പരമ്പരയുടെ ഫലം പ്രവചിച്ച് ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍
Aug 4, 2021, 15:06 IST
ലന്‍ഡന്‍: (www.kvartha.com 04.08.2021) ഇന്‍ഡ്യ-ഇന്‍ഗ്ലന്‍ഡ് പരമ്പരയുടെ ഫലം പ്രവചിച്ച് ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ആദ്യ ടെസ്റ്റ് ട്രെന്റ് ബിഡ്ജില്‍ ആരംഭിക്കാനിരിക്കേയാണ് ഗവാസ്‌കറുടെ പ്രവചനം. ഇന്‍ഗ്ലന്‍ഡിന്റെ ബാറ്റിങ് നിര ദുര്‍ബലമാണെന്നും ഇന്‍ഡ്യ എന്തായാലും ജയിക്കുമെന്നുമാണ് ഗവാസ്‌കര്‍ ഉറപ്പിച്ചു പറയുന്നത്.
കാലാവസ്ഥ അനുകൂലമാണെന്നും ഇന്‍ഡ്യ 4-0ത്തിനോ 3-1നോ വിജയിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.
2007ലാണ് ഇന്‍ഡ്യ അവസാനമായി ഇന്‍ഗ്ലീഷ് മണ്ണില്‍ പരമ്പര വിജയിച്ചത്. 1-0ത്തിനായിരുന്നു അത്. എന്നാല്‍ 2011, 2014, 2018 വര്‍ഷങ്ങളില്‍ ഇന്‍ഗ്ലീഷ് മണ്ണില്‍ പരമ്പരക്കെത്തിയ ഇന്‍ഡ്യയ്ക്ക് ജിവയം വരിക്കാനായിരുന്നില്ല.
ഗവാസ്‌കര്‍ പറയുന്നത്, 'എന്റെ പ്രവചനം എന്താണെന്ന് വെച്ചാല്‍, ടെസ്റ്റ് നടക്കുന്ന 25ല്‍ 22ഉം ചൂടുള്ള ദിവസങ്ങളാണെങ്കില്‍ ഇന്‍ഡ്യ 4-0ത്തിന് വിജയിക്കും. ഇന്‍ഡ്യക്ക് എങ്ങനെയായാലും വിജയ സാധ്യതയുണ്ട്. കാരണം ഇന്‍ഗ്ലന്‍ഡിന്റെ ബാറ്റിങ് നിര ദുര്‍ബലമാണ്. അത് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ വ്യക്തമായിരുന്നു.'
'വിരാട് കോഹ്‌ലിയും ജെയിംസ് ആന്‍ഡേഴ്‌സണും തമ്മിലുള്ള പോരാട്ടത്തില്‍ കോഹ്‌ലിക്കാണ് ആനുകൂല്യം. 2018ലേത് പോലെ കോഹ്‌ലി മേധാവിത്വം നേടും. ആന്‍ഡേഴ്‌സണ് മൂന്ന് വയസ് കൂടി വര്‍ധിച്ചപ്പോള്‍ കോഹ്‌ലിക്ക് മൂന്ന് വര്‍ഷത്തെ അനുഭവസമ്പത്ത് വര്‍ധിച്ചു. ഒരു ബാറ്റ്‌സ്മാന്റെ നല്ല സമയം 28 മുതല്‍ 33-34 വയസുവരെയാണ്. അതുകൊണ്ടുതന്നെ കോഹ്‌ലി മേധാവിത്വം നേടും' -ഗവാസ്‌കര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.