പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ ലോക റെകോര്‍ഡോടെ സ്വര്‍ണം നേടി സുമിത് ആന്റില്‍; ഫൈനലില്‍ റെകോര്‍ഡ് തകര്‍ത്തത് 3 തവണ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടോക്യോ: (www.kvartha.com 30.08.2021) പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ ലോക റെകോര്‍ഡോടെ സ്വര്‍ണം നേടി സുമിത് ആന്റില്‍. എഫ്64 വിഭാഗത്തില്‍ 68.55 മീറ്റര്‍ എറിഞ്ഞായിരുന്നു സുമിത് ആന്റില്‍ ലോക റെകോര്‍ഡോടെ സ്വര്‍ണം നേടിയത്. ഫൈനലില്‍ മൂന്ന് തവണയാണ് സുമിത് ലോക റെകോര്‍ഡ് ഭേദിച്ചത്.
Aster mims 04/11/2022

പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ ലോക റെകോര്‍ഡോടെ സ്വര്‍ണം നേടി സുമിത് ആന്റില്‍; ഫൈനലില്‍ റെകോര്‍ഡ് തകര്‍ത്തത് 3 തവണ

ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് പുതിയ ലോക റെകോര്‍ഡ് സൃഷ്ടിച്ചു. രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെകോര്‍ഡ് തിരുത്തി. തുടര്‍ന്ന് അഞ്ചാം ശ്രമത്തില്‍ മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ സൃഷ്ടിച്ച റെകോര്‍ഡെല്ലാം ഭേദിച്ച് 68.55 മീറ്റര്‍ ദൂരമെറിഞ്ഞ് സുമിത് പുതിയ ലോക റെകോര്‍ഡ് തന്റെ പേരില്‍ ഉറപ്പിക്കുകയായിരുന്നു. ഒപ്പം രാജ്യത്തിന് വേണ്ടി സ്വര്‍ണവും.

സുമതിനൊപ്പം മത്സരിച്ച മറ്റൊരു ഇന്‍ഡ്യന്‍ താരം സന്ദീപ് ചൗധരി നാലാമതായി. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ മികച്ച നേട്ടം.

ഈ ഇനത്തില്‍ ഓസ്ട്രേലിയയുടെ മൈകല്‍ ബുരിയാന്‍ വെള്ളിയും ശ്രീലങ്കയുടെ ദുലന്‍ കൊടിതുവാകു വെങ്കലവും നേടി. ഇരുവരും യഥാക്രമം 66.29 മീറ്ററും 65.61 മീറ്ററും എറിഞ്ഞാണ് സുമിതിന് പിന്നിലെത്തിയത്.

പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്‍ഡ്യന്‍ വനിതയായി ഷൂടെര്‍ അവനി ലേഖ്റ നേരത്തെ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതടക്കം ഇന്‍ഡ്യ ഇതുവരെ ഏഴ് മെഡലുകളാണ് പാരാലിമ്പിക്സില്‍ നേടിയത്. ഇന്‍ഡ്യയുടെ എക്കാലത്തേയും മികച്ച മെഡല്‍വേടയാണ് ഇത്തവണത്തെ പാരാലിമ്പിക്സില്‍.

Keywords:  Sumit Antil wins gold with World Record in javelin throw, Tokyo, Tokyo-Olympics-2021, Record, Sports, Gold, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia