5 മിനിറ്റ് അനങ്ങിയാല്‍പ്പോലും ശ്വാസം കിട്ടാതെ വലഞ്ഞുപോകും; കോവിഡിന്റെ പ്രയാസങ്ങള്‍ പങ്കുവച്ച് പൗലോ ഡിബാല
Mar 28, 2020, 13:30 IST
ടൂറിന്‍: (www.kvartha.com 28.03.2020) കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് അനങ്ങിയാല്‍ പോലും ശ്വാസം കിട്ടിയിരുന്നില്ലെന്ന് ഇറ്റാലിയന്‍ ക്ലബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല. ശ്വാസമെടുക്കാന്‍ കഠിനമായ ബുദ്ധിമുട്ടാണ് ഇക്കാലത്ത് നേരിട്ടതെന്ന് രോഗാവസ്ഥയിലെ വിഷമതകളെക്കുറിച്ച് വെളിപ്പെടുത്തി.
എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം മാറി വളരെയധികം ഭേദപ്പെട്ടു എന്ന് കായികതാരം പറഞ്ഞു. തനിക്കൊപ്പം വൈറസ് ബാധ സ്ഥിരീകരിച്ച കാമുകി ഒറിയാന സബാട്ടിനിക്കും അസുഖം ഭേദമായി വരുന്നതായി ഡിബാല അറിയിച്ചു.
'ഏതാനും ദിവസം മുന്‍പ് വളരെ പരിതാപകരമായിരുന്നു അവസ്ഥ. താങ്ങാന്‍ കഴിയാത്ത പീഡകളായിരുന്നു. അഞ്ചു മിനിറ്റ് അനങ്ങിയാല്‍പ്പോലും ശ്വാസം കിട്ടാതെ വലഞ്ഞുപോകും. ഇപ്പോള്‍ ആ അവസ്ഥയൊക്കെ മാറി. നടക്കാനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. ചെറിയ തോതില്‍ പരിശീലനവും പുനഃരാരംഭിച്ചു. മുന്‍പ് ഇതൊന്നും ആലോചിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. കുറച്ചു നടന്നാല്‍പ്പോലും പിന്നെ ശ്വാസം കിട്ടാന്‍ വല്ലാതെ വിഷമിച്ചു. ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതി. ശരീരത്തിനു വളരെയധികം ഭാരം തോന്നും. മസിലുകള്‍ക്കും താങ്ങാനാകാത്ത വേദന' ഡിബാല വിഷമങ്ങള്‍ വിവരിച്ചു.
ഇറ്റാലിയന്‍ ക്ലബ് യുവെന്റസില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ താരമാണ് ഡിബാല. ഇദ്ദേഹത്തിനു പുറമെ ഇറ്റാലിയന്‍ താരം ഡാനിയേല്‍ റുഗാനി, ഫ്രഞ്ച് താരം ബ്ലെയ്‌സ് മറ്റിയുഡി എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച യുവ താരങ്ങള്‍. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള സഹതാരങ്ങളെല്ലാം വിവിധയിടങ്ങളിലായി ക്വാറന്റീനിലാണ്.
Keywords: News, World, Sports, Football, COVID19, Health, Struggled to Breathe Juventus Star Paulo Dybala Details Corona Virus Nightmare
എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം മാറി വളരെയധികം ഭേദപ്പെട്ടു എന്ന് കായികതാരം പറഞ്ഞു. തനിക്കൊപ്പം വൈറസ് ബാധ സ്ഥിരീകരിച്ച കാമുകി ഒറിയാന സബാട്ടിനിക്കും അസുഖം ഭേദമായി വരുന്നതായി ഡിബാല അറിയിച്ചു.
'ഏതാനും ദിവസം മുന്‍പ് വളരെ പരിതാപകരമായിരുന്നു അവസ്ഥ. താങ്ങാന്‍ കഴിയാത്ത പീഡകളായിരുന്നു. അഞ്ചു മിനിറ്റ് അനങ്ങിയാല്‍പ്പോലും ശ്വാസം കിട്ടാതെ വലഞ്ഞുപോകും. ഇപ്പോള്‍ ആ അവസ്ഥയൊക്കെ മാറി. നടക്കാനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. ചെറിയ തോതില്‍ പരിശീലനവും പുനഃരാരംഭിച്ചു. മുന്‍പ് ഇതൊന്നും ആലോചിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. കുറച്ചു നടന്നാല്‍പ്പോലും പിന്നെ ശ്വാസം കിട്ടാന്‍ വല്ലാതെ വിഷമിച്ചു. ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതി. ശരീരത്തിനു വളരെയധികം ഭാരം തോന്നും. മസിലുകള്‍ക്കും താങ്ങാനാകാത്ത വേദന' ഡിബാല വിഷമങ്ങള്‍ വിവരിച്ചു.
ഇറ്റാലിയന്‍ ക്ലബ് യുവെന്റസില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ താരമാണ് ഡിബാല. ഇദ്ദേഹത്തിനു പുറമെ ഇറ്റാലിയന്‍ താരം ഡാനിയേല്‍ റുഗാനി, ഫ്രഞ്ച് താരം ബ്ലെയ്‌സ് മറ്റിയുഡി എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച യുവ താരങ്ങള്‍. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള സഹതാരങ്ങളെല്ലാം വിവിധയിടങ്ങളിലായി ക്വാറന്റീനിലാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.