Steve Smith | ടെസ്റ്റ് പരമ്പരക്ക് മുന്‍പ് ഇന്‍ഡ്യയില്‍ പരിശീലന മത്സരം കളിക്കുന്നതിന് പ്രസക്തിയില്ലെന്ന് സ്റ്റീവ് സ്മിത്
Jan 31, 2023, 15:43 IST
സിഡ്നി: (www.kvartha.com) ഇന്‍ഡ്യയില്‍ പരിശീലന മത്സരം കളിക്കുന്നതില്‍ കാര്യമില്ലെന്ന് സ്റ്റീവ് സ്മിത്. ടെസ്റ്റ് പരമ്പരക്ക് മുന്‍പ് പരിശീലന മത്സരം കളിക്കുന്നതിന് പ്രസക്തിയില്ലെന്ന് ഓസ്ട്രേലിയ് വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്
ഡെയ്ലി ടെലഗ്രാഫിനോട് പറഞ്ഞു.
കഴിഞ്ഞ തവണ ഇന്‍ഡ്യയിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് പരിശീലന മത്സരം കളിക്കാനായി ലഭിച്ചത് പച്ചപ്പ് നിറഞ്ഞ പിചായിരുന്നു. അതുകൊണ്ട് അത്തരം തയാറെടുപ്പുകളില്‍ പ്രസക്തിയില്ല. അതിന് പകരം നെറ്റ്സില്‍ ഞങ്ങളുടെ സ്പിനര്മാരെ വെച്ച് പരിശീലിക്കുന്നതാണ് ഉചിതം. ഇന്‍ഡ്യന്‍ പര്യടനത്തില്‍ പരിശീലന മത്സരം കളിക്കേണ്ടെന്ന ഞങ്ങളുടെ തീരുമാനം ശരിയാണെന്നാണ് ഞാന്‍ കരുതുന്നതെന്ന് സ്മിത് പറഞ്ഞു.
പരിശീലന മത്സരത്തിനായി നല്കുന്ന പിച് പേസ് ബൗളിംഗിനെ തുണക്കുന്നതും യഥാര്‍ഥ മത്സരങ്ങളില്‍ സ്പിനിനെ തുണക്കുന്നതുമായ പിചുകളാണ് ഇന്‍ഡ്യയില്‍ ലഭിക്കുകയെന്ന ഓസീസ് ഓപണര്‍ ഉസ്മാന് ഖവാജയുടെ നേരത്തെയുള്ള പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്മിത്.
Keywords: News,World,international,Sports,Cricket,Cricket Test,Top-Headlines,Latest-News,Player, Steve Smith: Playing tour games on Indian pitches is irrelevant
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.