സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയ്‌ക്ക് ഇൻഡ്യൻ പ്രതിരോധ സേനയുടെ ആദരം
Aug 21, 2021, 12:18 IST
ADVERTISEMENT
പുനെ: (www.kvartha.com 21.08.2021) ടോക്യോ ഒളിംപിക്‌സിലെ സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്രയ്‌ക്ക് ഇൻഡ്യൻ പ്രതിരോധ സേനയുടെ ആദരം. പുനെയിലെ ആർമി സ്‌പോർട്സ് ഇൻസ്റ്റിറ്റ്യൂട് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകും.
തിങ്കളാഴ്ച നടക്കുന്ന ചടങ്ങിലായിരിക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകുക. ചടങ്ങിൽ ടോക്യോ ഒളിംപിക്‌സിൽ പങ്കെടുത്ത ഇൻഡ്യൻ ആർമിയിലെ 16 താരങ്ങളെ ആദരിക്കും.
തിങ്കളാഴ്ച നടക്കുന്ന ചടങ്ങിലായിരിക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകുക. ചടങ്ങിൽ ടോക്യോ ഒളിംപിക്‌സിൽ പങ്കെടുത്ത ഇൻഡ്യൻ ആർമിയിലെ 16 താരങ്ങളെ ആദരിക്കും.
ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക് ആന്‍ഡ് ഫീല്‍ഡില്‍ ഇൻഡ്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്യോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.
Keywords: News, Pune, Tokyo-Olympics-2021, Tokyo, Sports, India, National, Neeraj Chopra, Olympic gold medalist, Stadium at Pune’s Army Sports Institute to be named after Olympic gold medalist Neeraj Chopra.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

