ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ സ്കൂളുകളുടെ ചാമ്പ്യന്‍ പട്ടം കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്കൂള്‍ വീണ്ടെടുത്തു. 272 പോയിന്റ് നേടിയാണ് സെന്റ് ജോര്‍ജ്ജ് കിരീടം വീണ്ടെടുത്തത്. ചിരവൈരികളും അയല്‍വാസികളുമായ കോതമംഗലം മാര്‍ബേസിലിനെ 12 പോയിന്റിന് പിന്തള്ളിയാണ് സെന്റ് ജോര്‍ജ്ജ് കിരീടം തിരിച്ചു പിടിച്ചത്.
കഴിഞ്ഞ വര്‍ഷം സെന്റ് ജോര്‍ജ്ജ് മൂന്നാം സ്ഥാനത്തായിരുന്നു. 28 സ്വര്‍ണ്ണവും എട്ട് വെള്ളിയും 23 വെങ്കലവും സ്വന്തമാക്കിയാണ് സെന്റ് ജോര്‍ജ്ജ് ഒന്നാം സ്ഥാനത്തെത്തിയത്. ഇതേസമയം, മുഹമ്മദ്ദ് സജിനൂര് പ്രായതട്ടിപ്പിന് പിടിയിലായത് സെന്റ് ജോര്‍ജ്ജിന് തിരിച്ചടിയായി. സജിനൂര് റിലേയിലുള്പ്പടെ മൂന്ന് സ്വര്‍ണം നേടിയിരുന്നു.
Key Words: Thiruvananthapuram, State school athletics meet, Ernakulam athletes, Medal winners, Sub-junior category, Mohammed Sahinoor , St. George’s HSS Kothamangalam , Lenin Joseph,Shalu Prabhakaran, Mar Basil, Ernakulam athletes, St. George HSS , Kothamangalam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
