'കളത്തില്‍ ഷാനകയുമായി നടന്നത് വളരെ മികച്ച സംവാദം, അതില്‍ വിവാദങ്ങള്‍ കണ്ടെത്തേണ്ട കാര്യമില്ല': ഏകദിനത്തിലെ തോല്‍വിക്കു പിന്നാലെ പുറത്തുവന്ന വിഡിയോയ്ക്കു വിശദീകരണവുമായി ശ്രീലങ്കന്‍ പരിശീലകന്‍ മികി ആര്‍തര്‍
Jul 22, 2021, 14:03 IST
കൊളംബോ: (www.kvartha.com 22.07.2021) ഏകദിനത്തിലെ തോല്‍വിക്കു പിന്നാലെ പുറത്തുവന്ന വിഡിയോയ്ക്കു വിശദീകരണവുമായി ശ്രീലങ്കന്‍ പരിശീലകന്‍ മികി ആര്‍തര്‍. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസൂണ്‍ ഷാനകയുമായി മൈതാനത്തുവെച്ച് ഉണ്ടായ വാക്‌പോര് ആശയപരമായ സംവാദം മാത്രമായിരുന്നെന്നാണ് മികി ആര്‍തറുടെ വിശദീകരണം.
'റസ്, ജയത്തിലും തോല്‍വിയിലും ഞങ്ങള്‍ ഒരുമിച്ചാണ്, എല്ലാ കളികളും ഞങ്ങള്‍ക്കു പാഠവും. ഞാനും ഷാനകയും ചേര്‍ന്ന് ഒരു ടീമിനെ കെട്ടിപ്പടുത്തുകൊണ്ടുവരികയാണ്. ജയിക്കാമായിരുന്ന കളി തോറ്റതില്‍ ഞങ്ങള്‍ നിരാശയില്‍ ആയിരുന്നു. വളരെ മികച്ച സംവാദമാണു ഷാനകയുമായി നടന്നത്. അതില്‍ വിവാദങ്ങള്‍ കണ്ടെത്തേണ്ട കാര്യമില്ല.'
ആദ്യം ബാറ്റു ചെയ്ത ലങ്ക 50 ഓവറില്‍ 9 വികെറ്റിന് 275 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ 193 റണ്‍സിനിടെ 7 വികെറ്റ് നഷ്ടമായ ഇന്‍ഡ്യയെ എട്ടാം വികെറ്റിലെ അപരാജിത കൂട്ടുകെട്ടില്‍ 84 റണ്‍സ് ചേര്‍ത്ത ദീപക് ചാഹര്‍ ഭുവനേശ്വര്‍ കുമാര്‍ സഖ്യമാണു ജയത്തിലെത്തിച്ചത്. ഏകദിന പരമ്പരയിലെ അവസാന മത്സരം അടുത്ത ദിവസം നടക്കും.
പ്രമുഖ താരങ്ങള്‍ പരുക്കിനെത്തുടര്‍ന്നു പുറത്തിരിക്കുകയും ബാറ്റിങ് കോച് ഗ്രാന്റ് ഫ്‌ലവര്‍ കോവിഡ് പോസിറ്റീവാകുകയും ചെയ്തതോടെ തിരിച്ചടികളുമായാണു ശ്രീലങ്ക പരമ്പരയ്ക്ക് എത്തിയത്. എങ്കിലും രണ്ടാം ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശ്രീലങ്ക വിജയത്തിനു തൊട്ടരികില്‍ വരെ എത്തിയിരുന്നു.
Russ we win together and lose together but we learn all the time!Dasun and myself are growing a team and we both were very frustrated we did not get over the line!It was actually a very good debate,no need to make mischief out of it!
— Mickey Arthur (@Mickeyarthurcr1) July 20, 2021
— cric fun (@cric12222) July 20, 2021Keywords: News, World, International, Colombo, Sports, Players, Video, Cricket, Cricket Test, Winner, Social Media, Sri Lanka coach Mickey Arthur says spat with captain Dasun Shanaka was 'good debate'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.