ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 28.05.2016) ഐ.പി.എല്‍ ഫൈനലില്‍ ഹൈദരാബാദ് ബംഗളൂരുവിനെ നേരിടും. വെള്ളിയാഴ്ച നടന്ന രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ലയണ്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫൈനലിലെത്തി.
ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം നാലു പന്ത് ബാക്കി നില്‍ക്കെ ആറുവിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. നായകന് ഡേവിഡ് വാര്‍ണര്‍ (93*) മുന്നില്‍ നിന്ന് നയിച്ചാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്.
58 പന്ത് നേരിട്ട വാര്‍ണര്‍ 11 ബൗണ്ടറിയും മൂന്നു സിക്സറും പറത്തി. ബിപുല്‍ ശര്‍മ(27*) മികച്ച പിന്തുണ നല്കി. ആരോണ്‍ ഫിഞ്ചി(50)ന്റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ഗുജറാത്ത് മികച്ച സ്കോര്‍ സ്വന്തമാക്കിയത്.
Keywords: SRH ride on David Warner's 93*, reach IPL 2016 final, New Delhi, Bangalore, Hyderabad, Gujrath, Bipul Sharma, Friday, Team, Sports.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

