ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: ഐ.പി.എല്ലില്‍ ഒത്തുകളിച്ച മലയാളി ശ്രീശാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രീശാന്തിനെതിരെ ശക്തമായ തെളിവുണ്ടെന്നും കോഴത്തുകയായി നിശ്ചയിച്ച 40 ലക്ഷം രൂപയില്‍ 10 ലക്ഷ രൂപ ശ്രീശാന്ത് കൈപ്പറ്റിയെന്നും മുംബൈ പോലീസ് വെളിപ്പെടുത്തി. ശ്രീശാന്തിന് വേണ്ടി ഈ തുക കൈപ്പറ്റിയത് സുഹൃത്ത് ജിജു ജനാര്‍ദ്ദനനാണെന്നും മുബൈ പോലീസ് ജോയിന്റ് കമ്മീഷണര്‍ ഹിമാന്‍ശു റോയ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പുലര്‍ചെയാണ് ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ ഡല്‍ഹി പോലീസ് അറ്സ്റ്റ് ചെയ്തത്. ഈ മാസം 13 മുതല്‍ ശ്രീശാന്ത് പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. വാതുവയ്പുകാരുമായി ബന്ധപ്പെടുന്നതിന് ശ്രീശാന്ത് ജിജുവിന്റെ മൊബൈല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. ശ്രീശാന്ത് നേരിട്ട് വാതുവയ്പുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. മുബൈയിലെ ഹോട്ടലില്‍ ശ്രീശാന്ത് മുറിയെടുത്തത് സ്വന്തം നിലയിലാണ്. ടീമിനൊപ്പം താമസിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.
ഹോട്ടലില്‍ നിന്ന് ശ്രീശാന്തിന്റെ ലാപ്‌ടോപ്, ഐപാഡ്, ഡയറി എന്നിവയും പിടിച്ചെടുത്തു. ഇംഗ്‌ളീഷിലും മലയാളത്തിലും ഡയറിയില്‍ പലതും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീശാന്ത് ഏറെ നാളായി ആ ഹോട്ടലില്‍ താമസിക്കാറുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് രമേഷ് വ്യാസ് എന്ന ബുക്കിയെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
വ്യാസിന്റെ കൈയില്‍ നിന്ന് ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍? 18 സിം കാര്‍ഡുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. 32 ഫോണുകളാണ് വാതുവയ്പിനായി രമേഷ് വ്യാസ് ഉപയോഗിച്ചിരുന്നത്. ലോട്ടസ് എന്ന മറ്റൊരു ബുക്കിയെ അറസ്റ്റു ചെയ്തതായും ഹിമാന്‍ശു റോയ് അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ ശ്രീശാന്തിന്റെ നില കൂടുതല്‍ പരുങ്ങലിലാവുമെന്നാണ് കരുതപ്പെടുന്നത്.
Key Words: Sreesanth, 40 lakh fixed, Rajasthan Royals, Sreesanth, Bank accounts, strong evidence, police team, Offspinner, Ajit Chandila, Mumbai crime branch , Sofitel , Hotel in Mumbai, Badra-Kurla Complex , Spot-fixing case, Ankeet Chavan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.