തിരഞ്ഞെടുപ്പ് കളത്തില്‍ നിന്ന് ശ്രീ വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്?
May 21, 2016, 10:54 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 21.05.2016) വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന മുന്‍ ഇന്ത്യന്‍ താരം കൂടിയായ എസ്. ശ്രീശാന്തിന്റെ കായിക ഭാവി എന്താകും? കോഴ ആരോപണങ്ങളുടെ മുനയേറ്റ് തന്റെ തിളങ്ങുന്ന ക്രിക്കറ്റ് കരിയറിന് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും കോടതിയില്‍ നിന്ന് തല്‍ക്കാലത്തേങ്കിലും അനുകൂല നിലപാട് ലഭിച്ച ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള തന്റെ മോഹം പരസ്യമായി പ്രഖ്യാപിച്ചയാളാണ്.
അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ 2019 ലോകകപ്പില്‍ ഇന്ത്യയ്ക്കായി നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി കൈയടി വാങ്ങുന്ന ശ്രീയെ നമുക്കു കാണാനാകാകുമോ? കോടതി കുറ്റവിമുക്തനാക്കുകയും കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപിയുടെ പിന്തുണ ലഭിക്കുകയും ചെയ്തതോടെ ശ്രീയെ വീണ്ടും കളിക്കളത്തില്‍ കാണാമെന്ന ചര്‍ച്ച സജീവമായി. ഇതിന് ആദ്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഏര്‍പ്പെടുത്തിയ വിലക്കുകൂടി പിന്‍വലിക്കേണ്ടതുണ്ടെങ്കിലും ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള ബിസിസിഐയില്‍ അതൊരു തടസമാകാനിടയില്ല.
ഐപിഎല്‍ ഒത്തുകളി കേസില്‍ കുറ്റവിമുക്തരായ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അപേക്ഷ നല്‍കിയാല്‍ ആജീവനാന്തവിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നും ഇതിനായി ആവശ്യമെങ്കില്‍ പ്രത്യേകയോഗം വിളിച്ചുചേര്‍ക്കുമെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചിരുന്നു. ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ഥിയായപ്പോഴും അനുരാഗ് താക്കൂര്‍ പിന്തുണ അറിയിച്ചിരുന്നു.
അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ 2019 ലോകകപ്പില്‍ ഇന്ത്യയ്ക്കായി നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി കൈയടി വാങ്ങുന്ന ശ്രീയെ നമുക്കു കാണാനാകാകുമോ? കോടതി കുറ്റവിമുക്തനാക്കുകയും കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപിയുടെ പിന്തുണ ലഭിക്കുകയും ചെയ്തതോടെ ശ്രീയെ വീണ്ടും കളിക്കളത്തില്‍ കാണാമെന്ന ചര്‍ച്ച സജീവമായി. ഇതിന് ആദ്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഏര്‍പ്പെടുത്തിയ വിലക്കുകൂടി പിന്‍വലിക്കേണ്ടതുണ്ടെങ്കിലും ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള ബിസിസിഐയില്‍ അതൊരു തടസമാകാനിടയില്ല.
Keywords: Kottayam, Kerala, Sreeshath, Assembly Election, Election, Election-2016, Cricket, Sports.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

