ന്യൂസിലാന്‍ഡിനെ 202 റണ്‍സിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍

 


ക്രൈസ്റ്റ്ചര്‍ച്ച്‌: (www.kvartha.com 25.01.2018) ന്യൂസിലാന്‍ഡിനെ 202 റണ്‍സിന് തകര്‍ത്ത് കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ കടന്നു. അണ്ടര്‍ 19 ലോകകപ്പിന്റെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ക്കെതിരെ അഫ്ഗാനിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 309 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 28.1 ഓവറില്‍ 107 റണ്‍സിന് എല്ലാവരും പുറത്തായി. 202 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഏഷ്യന്‍ ചാമ്പ്യന്മാരായ അഫ്ഗാന്‍ നേടിയത്.

ഖൈസ് അഹമ്മും മുജീബ് സദ്രാനും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിന്റെ വേര് പിഴുതത്. ഇരുവരും നാല് വീതം വിക്കറ്റ് വീഴ്ത്തി. 38 റണ്‍സ് നേടിയ കാറ്റെനേ ക്ലാര്‍ക്ക്, ഡേല്‍ ഫിലിപ്‌സ് (31) എന്നിവര്‍ക്ക് മാത്രമാണ് ന്യൂസിലാന്‍ഡ്് നിരയില്‍ കുറച്ചെങ്കിലും പൊരുതാനെങ്കിലുമായത്. കരുത്തരായ ഓസ്‌ട്രേലിയയാണ് സെമിയില്‍ അഫ്ഗാന്റെ എതിരാളികള്‍.

ന്യൂസിലാന്‍ഡിനെ 202 റണ്‍സിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍

ഖൈസ് അഹമ്മും മുജീബ് സദ്രാനും 4 വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 28.1 ഓവറില്‍ ന്യൂസിലാണ്ട് ഇന്നിങ്സ് 107 റണ്‍സിനു അവസാനിച്ചു. 38 റണ്‍സ് നേടിയ കാറ്റെനേ ക്ലാര്‍ക്ക്, ഡേല്‍ ഫിലിപ്സ്(31) എന്നിവര്‍ മാത്രമാണ് ന്യൂസിലാണ്ട് നിരയില്‍ പൊരുതി നോക്കിയത്.കരുത്തരായ ഓസ്ട്രേലിയയാണ് സെമിയില്‍ അഫ്ഗാന്റെ എതിരാളികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, Afghanistan, Spinners storm Afghanistan into semi-finals.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia