സ്റ്റെയ്ന്‍ 400 വിക്കറ്റ് ക്‌ളബില്‍ ഇടംനേടി ; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരം
Jul 31, 2015, 15:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മിര്‍പുര്‍: (www.kvartha.com31.07.2015) ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ ടെസ്റ്റില്‍ 400 വിക്കറ്റ് ക്‌ളബില്‍ ഇടംനേടി. ഏറ്റവും വേഗമേറിയ രണ്ടാമത്തെ 400 വിക്കറ്റ് നേട്ടമെന്ന റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ റെക്കോഡിനൊപ്പമാണ് ഇതോടെ സ്‌റ്റെയ്ന്‍ എത്തിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളറാണ് സ്‌റ്റെയ്ന്‍.
ഷോണ്‍ പൊള്ളോക്കാണ് വിക്കറ്റ് നേട്ടത്തില്‍ (421) സ്‌റ്റെയ്‌നിന് മുന്നിലുള്ള ഏക
ദക്ഷിണാഫ്രിക്കന്‍ താരം. തന്റെ 80ാം ടെസ്റ്റിലാണ് പ്രോട്ടീസ് താരം ഈ നേട്ടം കൈവരിച്ചത്. 400 വിക്കറ്റ് ക്‌ളബിലെത്തുന്ന 13-ാമത്തെ താരമായ സ്‌റ്റെയ്ന്‍, ക്രിക്കറ്റില്‍ സജീവമായി നിലകൊള്ളുന്ന താരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ്.
ഇന്ത്യയുടെ ഹര്‍ഭജന്‍ സിങ്ങും ഇംഗ്‌ളണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണുമാണ് മറ്റു രണ്ടുപേര്‍. ബംഗ്‌ളാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഓപണര്‍ തമീം ഇഖ്ബാലിനെ സ്‌ളിപ്പില്‍ ഹാഷിം ആംലയുടെ കൈയിലെത്തിച്ചാണ് താരം പുതിയ റെക്കോര്‍ഡ് നേടിയത്.
Also Read:
വായ്പാ വിവാദം: എസ്.എന്‍.ഡി.പി. യൂണിയന് ഭാരവാഹികള്‍ക്കെതിരെയുള്ള പോലിസ് നടപടി ഹൈക്കോടതി തടഞ്ഞു
Keywords: South Africa edge ahead after Dale Steyn's 400th, South Africa, Record, Harbhajan Singh, Cricket, Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.