പെര്‍ത്ത്: മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് വമ്പന്‍ തോല്‍വി. ദക്ഷിണാഫ്രിക്ക 309 റണ്‍സിനാണ് ഓസീസിനെ നാണംകെടുത്തിയത്. ഒന്നര ദിവസം ശേഷിക്കേയാണ് ദക്ഷിണാഫ്രിക്കയുടെ ഐതിഹാസിക ജയം. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 10ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. സ്കോര്‍ ദക്ഷിണാഫ്രിക്ക: 225, 569. ഓസ്ട്രേലിയ: 163, 322.
632 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് സമനിലപോലും അചിന്ത്യമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പഴുതുകളില്ലാതെ പന്തെറിഞ്ഞപ്പോള്‍ ഓസീസ് 322 റണ്‍സിന് പുറത്തായി. അവസാന ഇന്നിംഗ്സിനിറങ്ങിയ പോണ്ടിംഗ് എട്ട് റണ്‍സിന് പുറത്തായതാണ് മത്സരത്തിന്റെ മറ്റൊരു ഹൈലൈറ്റ്. റോബിന്‍ പീറ്റേഴ്സന്റെ പന്തില്‍ സല്‍പ്പില്‍ ജാക്വസ് കാലിസിന്റെ ക്യാച്ചില്‍ പുറത്താകുമ്പോള്‍ 23 പന്തില്‍ രണ്ട് ഫോറുകള്‍ മാത്രമായിരുന്നു പോണ്ടിംഗിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
വിക്കറ്റ് നഷ്ടപ്പെടാതെ 40 റണ്‍സ് എന്ന നിലയിലാണ് ഓസീസ് ബാറ്റിംഗിനിറങ്ങിയത്. ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(29) പുറത്തായി. സ്കോര്‍ 81 ല്‍ വച്ച് 25 റണ്‍സെടുത്ത ഷെയ്ന്‍ വാട്സനും പവലിയനിലേക്ക് മടങ്ങി. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് (44), മൈക്ക് ഹസി (26), മാത്യു വെയ്ഡ് (10), ജോണ്‍ ഹാസറ്റിങ് (20), മിച്ചല്‍ ജോണ്‍സന്‍ (മൂന്ന്) നഥാന്‍ ലിയോണ്‍ (31) എന്നിവരെക്കൂടി പുറത്താക്കി ദക്ഷിണാഫ്രിക്ക ടെസ്റ്റും പരമ്പരയും സ്വന്തമാക്കി.
ഡെയ്ല്‍ സെറ്റെയനും റോബിന്‍ പീറ്റേഴ്സനും മൂന്ന് വീതവും മര്‍കലും ഫിലാന്‍ഡറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
SUMMARY: South Africa ruined Ricky Ponting's farewell with an emphatic 309-run victory over Australia in the third Test on Monday to clinch the three-match series 1-0 and cement their position at the top of the ICC Test rankings.
Key Words: South Africa , Ricky Ponting, Australia, Test, ICC Test ranking, Scorecard, Ponting , Proteas, South African bowling, Tesst, Brisbane, Adelaide, Down Under.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.