കേപ്പ് ടൗണ്‍: (www.kvartha.com 17.09.2015) ദക്ഷിണാഫ്രിക്കയില്‍ മത്സരത്തിനിടെ ബോധരഹിതനായ യുവ ബോക്‌സിംഗ് താരം മരിച്ചു. മിസ്‌വാനേലേ കോമ്പോളോ എന്ന ബോക്‌സിംഗ് താരമാണ് മരിച്ചതെന്ന് ദക്ഷിണാഫ്രിക്കയിലെ കായിക മന്ത്രാലയം അറിയിച്ചു. അതേസമയം ഇയാളുടെ പ്രായം മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
മത്സരത്തിലെ ആദ്യ റൗണ്ടില്‍ സിഫേനാതി ക്വാമ്പിയോട് പരാജയപ്പെട്ട കോമ്പോളോ റിങ്ങിലേക്ക്
ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ തന്നെ കിഴക്കന്‍ കേപ്പ് പ്രവിശ്യയിലെ ഫ്രെറി പട്ടണത്തിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും താരം കോമാസ്റ്റേജില്‍ ആയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം പ്രിടോറിയയില്‍ നടന്ന മത്സരത്തിനിടെ ഫിന്‍ഡൈല്‍ എംവീലേസ് എന്ന വനിതാ ബോക്‌സറും മരിച്ചിരുന്നു. രണ്ടാഴ്ചയോളം കോമയില്‍ കിടന്ന ശേഷമായിരുന്നു ഇവരുടെ അന്ത്യവും. കായിക മന്ത്രാലയം ഇപ്പോഴും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.
കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു
മത്സരത്തിലെ ആദ്യ റൗണ്ടില്‍ സിഫേനാതി ക്വാമ്പിയോട് പരാജയപ്പെട്ട കോമ്പോളോ റിങ്ങിലേക്ക്
ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ തന്നെ കിഴക്കന്‍ കേപ്പ് പ്രവിശ്യയിലെ ഫ്രെറി പട്ടണത്തിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും താരം കോമാസ്റ്റേജില്‍ ആയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം പ്രിടോറിയയില്‍ നടന്ന മത്സരത്തിനിടെ ഫിന്‍ഡൈല്‍ എംവീലേസ് എന്ന വനിതാ ബോക്‌സറും മരിച്ചിരുന്നു. രണ്ടാഴ്ചയോളം കോമയില്‍ കിടന്ന ശേഷമായിരുന്നു ഇവരുടെ അന്ത്യവും. കായിക മന്ത്രാലയം ഇപ്പോഴും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.
Keywords: South Africa boxer Mzwanele Kompolo dies after first round knockout, Hospital, Treatment, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.