സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്

 


കൊല്‍ക്കത്ത: (www.kvartha.com 25.09.2015) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി നിയമിച്ചു. ബിസിസിഐ അധ്യക്ഷനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മരണത്തെത്തുടര്‍ന്നാണ് സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്കു കൊണ്ടുവന്നത്.

സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാകാന്‍ നിരവധിപ്പേര്‍ രംഗത്തുണ്ടായിരുന്നെങ്കിലും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണ ഗാംഗുലിക്കായിരുന്നു.

ഗാംഗുലിയുടെ സ്ഥാനാരോഹണം ചോദ്യം ചെയ്യാനും ആരും മുന്നോട്ടുവന്നില്ല എന്നതും ശ്രദ്ധേയം. ബംഗാള്‍ ക്രിക്കറ്റിന്റെ ഉന്നതിക്കുവേണ്ടി തനിക്കു കഴിയുംവിധം പ്രവര്‍ത്തിക്കുമെന്നും ഗാംഗുലി പറഞ്ഞു.
     
SUMMARY: The decks have been cleared for Sourav Ganguly to take charge of the Cricket Association of Bengal, with the state's chief minister, Mamata Banerjee, announcing on Thursday that the association's senior officials had taken the decision. He will replace Jagmohan Dalmiya, who died on Sunday, and whose son Avishek will succeed Ganguly as secretary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia