Ganguly Resigns | ബിസിസിഐ പ്രസിഡന്റ് സ്ഥാനം സൗരവ് ഗാംഗുലി രാജിവെച്ചതായി റിപോർട്; ഇനി രാഷ്ട്രീയ ഇനിങ്സിലേക്ക്?

 


ന്യൂഡെൽഹി: (www.kvartha.com) മുൻ ഇൻഡ്യൻ നായകൻ സൗരവ് ഗാംഗുലി ബുധനാഴ്ച ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചതായി റിപോർട്. ഗാംഗുലി രാഷ്ട്രീയത്തിൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ സംഭവവികാസമെന്ന് എബിപി ന്യൂസ് റിപോർട് ചെയ്തു. 'ഇന്ന്, ഒരുപാട് ആളുകളെ സഹായിക്കുമെന്ന് എനിക്ക് തോന്നുന്ന എന്തെങ്കിലും ആരംഭിക്കാൻ ഞാൻ പദ്ധതിയിടുകയാണ്. ഞാൻ എന്റെ ജീവിതത്തിന്റെ ഈ അധ്യായത്തിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ പിന്തുണ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.
                 
Ganguly Resigns | ബിസിസിഐ പ്രസിഡന്റ് സ്ഥാനം സൗരവ് ഗാംഗുലി രാജിവെച്ചതായി റിപോർട്; ഇനി രാഷ്ട്രീയ ഇനിങ്സിലേക്ക്?

ബിസിസിഐയുടെ 39-ാമത് പ്രസിഡന്റായി സൗരവ് ഗാംഗുലി 2019-ലാണ് ചുമതലയേറ്റത്. ആക്രമണോത്സുകമായ ക്യാപ്റ്റൻസിയിലൂടെ ക്രികറ്റിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ട ഗാംഗുലി, ബിസിസിഐ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ ഇൻഡ്യൻ ക്യാപ്റ്റനാണ്. ബിസിസിഐയുടെ തലപ്പത്ത് എത്തുന്നതിന് മുമ്പ് അഞ്ച് വർഷത്തോളം ക്രികറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ (സിഎബി) പ്രസിഡന്റായിരുന്നു ഗാംഗുലി.

സൗരവ് ഗാംഗുലിയെ സ്‌പോർട്‌സ് ക്വാടയിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തേക്കുമെന്ന് പശ്ചിമ ബംഗാൾ ബിജെപി വൃത്തങ്ങൾ പറഞ്ഞു. പശ്ചിമ ബംഗാളിൽ നിന്ന് രാഷ്ട്രപതി നാമനിർദേശം ചെയ്ത രണ്ട് രാജ്യസഭാംഗങ്ങളായ നടി രൂപ ഗാംഗുലിയുടെയും മുൻ മാധ്യമപ്രവർത്തക സ്വപൻ ദാസ് ഗുപ്തയുടെയും കാലാവധി ഉടൻ അവസാനിക്കുകയാണ്. ബംഗാൾ സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽകതയിലെ ഗാംഗുലിയുടെ വസതിയിൽ അത്താഴം കഴിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കങ്ങൾ.

Keywords: News, National, Top-Headlines, Sports, BCCI, Ganguly, Resignation, President, Politics, BJP, Assembly, Rajya Sabha Election, Rajya Sabha, Sourav Ganguly, BCCI President, BREAKING NEWS, Sourav Ganguly Resigns As BCCI President. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia