മെസ്സി കളിച്ചില്ല; സൗഹൃദ മത്സരത്തില്‍ ബാഴ്‌സ തോറ്റ് തുന്നംപാടി
Jul 27, 2015, 16:32 IST
ലണ്ടന്‍:(www.kvartha.com 27/07/2015) മെസ്സിയില്ലാതെ കളിച്ചപ്പോള്‍ ബാഴ്‌സ തോറ്റ് തുന്നംപാടി. മാഞ്ചസ്റ്റര്‍ യുണൈറ്റ് തകര്‍പ്പന്‍ വിജയമാണ് നേടിയത്. സീസണിന് മുന്നോടിയായുളള സൗഹൃദമത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റൂണിയും കൂട്ടരും യൂറോപ്യന്‍ ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ചത്.
കളിയുടെ ഭൂരിഭാഗവും പന്ത് കൈവശം വച്ചതും കൂടുതല്‍ ഷോട്ടുതിര്‍ത്തതുമെല്ലാം ബാഴ്‌സയായിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളായ മെസിയും നെയ്മറും ഇല്ലാത്തതാണ് ബാഴ്‌സയ്ക്ക് അവസാന നിമിഷം വിനയായത്.
അതേസമയം മാഞ്ചസ്റ്റര്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കാതെ മികച്ച പ്രകടനം തന്നെ നടത്തി. എട്ടാം മിനുട്ടില്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയുടെ ഹെഡര്‍ ഗോളിലൂടെയാണ് യൂണൈറ്റഡ് മുന്നിലെത്തിയത്. 65ാം മിനുട്ടില്‍ യുണൈറ്റഡ് ലീഡുയര്‍ത്തി. യുവതാരം ജെസ്സെ ലിന്‍ഗാഡിന്റെ വകയായിരുന്നു ഗോള്‍.
രണ്ടാം ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച ബാഴ്‌സ 90 ആം മിനുട്ടില്‍ റാഫിനയിലൂടെ ആശ്വാസ ഗോള്‍ നേടുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാന്‍ കഴിയാതിരുന്ന യൂണൈറ്റഡിന് യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ക്കെതിരായ ഈ വിജയം വളരെ വിലപ്പെട്ടതാണ്.
Keywords: Soccer-Manchester United beat Barcelona 3-1 in friendly, London, Leonal Messi, Winner, Sports.

Also Read:
പതിനഞ്ചുകാരനെ കണ്ടെത്തിയില്ല; വിദ്യാനഗര്‍ പോലീസ് സംഘം കോഴിക്കോട്ട് നിന്ന് മടങ്ങി
Keywords: Soccer-Manchester United beat Barcelona 3-1 in friendly, London, Leonal Messi, Winner, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.